Breaking News

Trending right now:
Description
 
Mar 18, 2017

ഹൃദയങ്ങളെ തൊട്ടുണര്‍ത്തി മലയാളികളുടെ കലാസന്ധ്യ

മാത്യുക്കുട്ടി ഈശോ
image ന്യുയോര്‍ക്ക്‌: ട്രിനിറ്റി സ്‌കൂള്‍ ഓഫ്‌ ആര്‍ട്‌സും സോളിഡ്‌ ആക്ഷന്‍ സ്‌റ്റുഡിയോയും സംയുക്തമായി സംഘടിപ്പിച്ച കലാസന്ധ്യ ഹൃദയങ്ങളെ തൊട്ടുണര്‍ത്തി. ഫ്‌ളോറല്‍ പാര്‍ക്കിലുള്ള ടൈസണ്‍ സെന്ററില്‍ അരങ്ങേറിയ കലാവിരുന്ന്‌ മലയാളി തലമുറയുടെ കലാവാസനകളെ വെളിപ്പെടുത്തുന്നതായിരുന്നു. അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന ഓര്‍ക്കസ്‌ട്ര ടീം വിവിധ വാദ്യോപകരണങ്ങളാല്‍ ഫ്യൂഷന്‍ സംഗീതം അവതരിപ്പിച്ചു. യുവഗായകന്‍ അലക്‌സ്‌ ജോര്‍ജിന്റെ മലയാള ഗാനങ്ങള്‍ പ്രേക്ഷകരുടെ കയ്യടിവാങ്ങി. കൊച്ചുകലാകാരനായ നോല്‍ അലക്‌സ്‌ മണലില്‍ അവതരിപ്പിച്ച സാക്‌സോഫോണ്‍ വാദ്യോപകരണഗാനവും ഹിന്ദിഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ട്രിനിറ്റി സ്‌കൂളിലെ വിദ്യാര്‍ഥികളായ അലീനാ ഷാജിയുടെ ഗാനവും ആന്‍ജലിനയുടെ നൃത്തവും ഹന്നാ ജേക്കബ്‌ ടീം, ഷാരോണ്‍-ലിസ ടീം, ഫയോണ-ഫെബിന ടീം എന്നിവരുടെ ഗ്രൂപ്പ്‌ ഡാന്‍സുകളും ജെഫ്രിയുടെ ഗാനവും ട്രിനിറ്റി വേയിസ്‌ ടീമിന്റെ മനോഹരമായ സംഘഗാനവും കലാസന്ധ്യക്ക്‌ കൊഴുപ്പേകി. 

കലാസന്ധ്യുടെ അവതാരകനായിരുന്ന റവ.ജോണി തോമസ്‌ ഫ്‌ളൂട്ടും സാക്‌സോഫോണും ഉപയോഗിച്ച്‌ അവതരിപ്പിച്ച ഫ്യൂഷന്‍ ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ജഫ്രി, സാബു, ഹെബ്‌സിബാ, ആരോണ്‍ ജോബി, ജോസി, ആഷ്‌ലി, ജോസ്‌ കുര്യന്‍ എന്നിവര്‍ മലയാളം ഗാനങ്ങളും ജെറി തമിഴ്‌ ഗാനങ്ങളും ആലപിച്ചു. ട്രിനിറ്റി സ്‌കൂള്‍ ഓഫ്‌ ആര്‍ട്‌സിലെ പിയാനോ അധ്യാപകന്‍ ഇറ്റാലിയന്‍ വംശജനായ ഡോര്‍ബാര്‍ബറ മിലുകോളാസിന്റെ സാന്നിധ്യവും ശ്രദ്ധേയമായി. മറ്റ്‌ വാദ്യോപകരണ അധ്യാപകരായ മാത്യുവും ജോസ്‌ കുര്യനും വാദ്യോപകരണസംഗീതം അവതരിപ്പിച്ചു. മാര്‍ത്തോമ്മ യൂത്ത്‌ ചാപ്ലയന്‍ റവ ഷീബി ഏബ്രഹാമും മറ്റ്‌ ദൈവദാസന്മാരും പങ്കെടുത്തു. ഹെബ്രോന്‍ ഗോസ്‌പല്‍ അസംബ്ലി പാസ്റ്റര്‍ റവ. ജോണ്‍ തോമസ്‌ പ്രാരംഭ പ്രാര്‍ഥനയ്‌ക്ക്‌ നേതൃത്വം നല്‍കി. സംഗീതത്തിലൂടെയും കലാപ്രകടനങ്ങളിലൂടെയും ദൈവത്തെ മഹത്വപ്പെടുത്താം എന്ന ലക്ഷ്യത്തോടെ തോമസ്‌ ചെറിയാന്‍ (തമ്പി) ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പാണ്‌ ട്രിനിറ്റി സ്‌കൂള്‍ ഓഫ്‌ ആര്‍ട്‌സ്‌ ന്യൂയോര്‍ക്കില്‍ ആരംഭിച്ചത്‌.