Breaking News

Trending right now:
Description
 
Mar 17, 2017

ഫൊക്കാന ന്യുയോര്‍ക്ക്‌ റീജിയന്‍ പ്രവര്‍ത്തനോദ്‌ഘാടനം നാളെ

image ഫൊക്കാന ന്യുയോര്‍ക്ക്‌ റിജിയന്‍ 2017-18 വര്‍ഷത്തെ പ്രവര്‍ത്തനോദ്‌ഘാടനം ശനിയാഴ്‌ച വൈകിട്ട്‌ അഞ്ചിന്‌ ന്യറോഷലില്‍ ഉള്ള ഷേര്‍ളിസ്‌ ഇന്ത്യന്‍ റെസ്‌റ്റോറന്റില്‍ നടത്തും. ഫൊക്കാനയുടെ വിവിധ നേതാക്കള്‍ക്കൊപ്പം അമേരിക്കയിലെ മലയാളി സമൂഹത്തിലെ പ്രമുഖര്‍ പങ്കെടുക്കും. ഫൊക്കാന ന്യുയോര്‍ക്ക്‌ റിജിയന്റെ 2017-18 വര്‍ഷത്തെ കര്‍മപരിപാടികള്‍ അവതരിപ്പിക്കും. യുവജനങ്ങള്‍ക്ക്‌ പ്രാധിനിത്യം നല്‍കിയായിരിക്കും പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോവുക. സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ഒട്ടേറെ സംഭാവനകള്‍ നല്‍കിയിട്ടുള്ള ഫൊക്കാന ന്യൂയോര്‍ക്ക്‌ റീജിയന്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയവരെയും പിന്തുണനല്‍കിയവരെയും ചടങ്ങില്‍ സ്‌മരിക്കും. ഫൊക്കാന ന്യൂയോര്‍ക്ക്‌ റിജിയന്റെഅടുത്ത രണ്ടുവര്‍ഷത്തേക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഏവരുടെയും പിന്തുണയുണ്ടാകണമെന്ന്‌ റീയനല്‍ വൈസ്‌ പ്രസിഡന്റ്‌ ശ്രീകുമാര്‍ ഉണ്ണിത്താന്‍, ഫൊക്കാനയുടെ നാഷനല്‍ ഭാരവാഹികളായ സെക്രട്ടറി ഫിലിപ്പോസ്‌ ഫിലിപ്പ്‌, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പോള്‍ കറുകപള്ളില്‍, എക്‌സി. വൈസ്‌ പ്രസിഡന്റ്‌ ജോയ്‌ ഇട്ടന്‍, വൈസ്‌ പ്രസിഡന്റ്‌ ജോസ്‌ കാനാട്ട്‌, ട്രസ്‌റ്റി ബോര്‍ഡ്‌ സെക്രട്ടറി ടറന്‍സന്‍ തോമസ്‌, ട്രസ്‌റ്റി ബോര്‍ഡ്‌ മെമ്പേഴ്‌സ്‌ വിനോദ്‌ കെയാര്‍കെ, ലീലാ മാരേട്ട്‌, കമ്മിറ്റി മെമ്പേഴ്‌സ്‌ ഗണേഷ്‌ നായര്‍, അലക്‌സ്‌ തോസമസ്‌, ശബരിനാഥ്‌ നായര്‍, കെ.പി.ആന്‍ഡ്രൂസ്‌, തോമസ്‌ കൂവല്ലൂര്‍, യൂത്ത്‌ മെമ്പര്‍ അലോഷ്‌ ടി.മാത്യു, അജിന്‍ ആന്റണി എന്നിവര്‍ അറിയിച്ചു.