Breaking News

Trending right now:
Description
 
Mar 17, 2017

എച്ച്‌-1 ബി വീസാ അപേക്ഷ ഏപ്രില്‍ ഒന്നുമുതല്‍ സ്വീകരിക്കും

image യുഎസ്‌ തൊഴില്‍ വീസകള്‍ സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ 2018 ലേക്കുള്ള പുതിയ എച്ച്‌-1 ബി വീസാ അപേക്ഷകള്‍ ഏപ്രില്‍ ഒന്നു മുതല്‍ സ്വീകരിക്കുമെന്നു അധികൃതര്‍ അറിയിച്ചു. 85,000 വീസയ്‌ക്കാണ്‌ അനുമതിയുള്ളത്‌. ജനറല്‍ കാറ്റഗറിയില്‍ 65,000 പേര്‍ക്കാണ്‌ വീസ അനുവദിക്കുക. യുഎസ്‌ അക്കാഡമിക്‌ സ്ഥാപനങ്ങളില്‍നിന്ന്‌ മാസ്റ്റേഴ്‌സ്‌ ഡിഗ്രിയോ അതിലും ഉയര്‍ന്ന യോഗ്യതയോ നേടിയ വിദേശ വിദ്യാര്‍ഥികള്‍ക്കായി 20,000 വീസ നീക്കിവച്ചിട്ടുണ്ട്‌. ഈവര്‍ഷം ഒക്ടോബര്‍ ഒന്നിന്‌ ആരംഭിക്കുന്ന 2018 സാമ്പത്തിക വര്‍ഷത്തേക്കുള്ള എച്ച്‌ 1 ബി വീസകള്‍ക്കാണ്‌ ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്‌. എച്ച്‌-1 ബി അടക്കം തൊഴില്‍ വീസകളുടെ പരിധി ഉയര്‍ത്തി സമഗ്ര കുടിയേറ്റ നിയമപരിഷ്‌കരണത്തിന്‌ ഒരുങ്ങുകയാണെന്നു വൈറ്റ്‌ ഹൗസ്‌ പ്രഖ്യാപിച്ചിരുന്നുവെങ്കിലും വരുന്ന സാമ്പത്തികവര്‍ഷം തൊഴില്‍ വീസാ രീതികളില്‍ മാറ്റം വരുത്തിയിട്ടില്ല. മുന്‍വര്‍ഷങ്ങളിലേതുപോലെ വീസാ അപേക്ഷകള്‍ എന്നുവരെ സ്വീകരിക്കുമെന്നു ഔദ്യോഗിക വിജ്ഞാപനത്തില്‍ ഇല്ല. സാധാരണഗതിയില്‍ ആദ്യ അഞ്ചു പ്രവൃത്തിദിവസങ്ങളിലായിരിക്കും അപേക്ഷ സ്വീകരിക്കുക.