Breaking News

Trending right now:
Description
 
Jan 18, 2013

യുകെയില്‍ പഠിക്കാനെത്തുന്നവരില്‍ 23.5 % കുറവ്‌

image
യുകെയില്‍ പഠിക്കാനെത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണം കുത്തനെ കുറഞ്ഞു. ഡിഗ്രിതലത്തില്‍ യൂണിവേഴ്‌സിറ്റികളില്‍ 23.5% ശതമാനം കുറവ്‌ വന്നപ്പോള്‍ പോസ്‌റ്റ്‌ ഗ്രാജുവേറ്റ്‌ തലത്തില്‍ 28% കുറവാണുണ്ടായത്‌. കഴിഞ്ഞ വര്‍ഷം 40,000 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ യുകെ ഹയര്‍ എഡ്യൂക്കേഷന്‍ ഇന്‍സ്‌റ്റിറ്റിയൂഷനുകളില്‍ പഠിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ 30,000 പേര്‍ മാത്രമാണ്‌ പറിക്കുന്നത്‌. എന്നാല്‍ ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വിദേശ വിദ്യാര്‍ഥികള്‍ ഉള്ളത്‌ ഇന്ത്യയില്‍ നിന്നാണ്‌. 79,000 ചൈനക്കാരാണ്‌ ബ്രിട്ടനില്‍ പഠിക്കുന്നത്‌. 
വിദ്യാര്‍ഥികള്‍ക്ക്‌ വിസ നിയന്ത്രണം ഏര്‍പ്പെടുത്തിയത്‌ ജോലികളിലും പ്രതിഫലിക്കുന്നുണ്ട്‌. ആഴ്‌ചയില്‍ 22 മണിക്കൂര്‍ ജോലി ചെയ്യാന്‍ അനുവാദം ഉണ്ടായിരുന്ന 10,000 പേര്‍ ഒറ്റയടിക്കു കുറവുവന്നു. 

വിദ്യാര്‍ഥികള്‍ കുത്തനെ കുറയുന്നത്‌ വലിയ പ്രത്യാഘാതം സൃഷ്‌ടിക്കുമെന്ന്‌ യൂണിവേഴ്‌സിറ്റികള്‍ യുകെ ഗണ്‍മെന്റിനു മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞു. യുഎസ്‌, കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ കൂടുതല്‍ വിദ്യാര്‍ഥികളെ ആകര്‍ഷിക്കാന്‍ കഴിയുന്നുണ്ടെന്നും ഇത്‌ യുകെയ്‌ക്ക്‌ വലിയ വിനയാകുമെന്നും യൂണിവേഴ്‌സിറ്റികള്‍ ചൂണ്ടിക്കാട്ടി.