Mar 16, 2017
കരസേന റിക്രൂട്ട്മെന്റ് റാലിക്ക് ഓണ്‍ലൈന്‍ റജിസ്ട്രേഷന് ആരംഭിച്ചു
കൊല്ലം ലാല്‍ ബഹാദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ ഏപ്രില്‍ 11 മുതല്‍
21വരെ നടത്തുന്ന കരസേന റിക്രൂട്ട്മെന്റ് റാലിക്കുള്ള ഓണ്‍ലൈന്‍
റജിസ്ട്രേഷന് ആരംഭിച്ചു. തിരുവനന്തപുരം ആര്‍മി റിക്രൂട്ട്മെന്റ്
ഓഫിസിന്റെ നേതൃത്വത്തിലാണ് റാലി സംഘടിപ്പിക്കുന്നത്. റാലിയില്‍
പങ്കെടുക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഈ മാസം 27നു മുമ്പ്
www.joinindianarmy.nic.in എന്ന വെബ്സൈറ്റില്‍ റജിസ്ട്രേഷന് നടത്തണം.
ഈമാസം 20 മുതല്‍ 24വരെ ഈ സൈറ്റില്‍ സേവനം ലഭിക്കുന്നതല്ല. 25 മുതല്‍
27വരെയും റജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ റജിസ്ട്രേഷന് ചെയ്യാത്തവരെ
റാലിയില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്കു
തിരുവനന്തപുരം ആര്‍മി റിക്രൂട്ടിങ് ഓഫിസുമായി ബന്ധപ്പെടാം. ഫോണ്‍- 0471
2351762. മെയില്‍- trivandrumaro@gmail.com. നേരിട്ടും
ബന്ധപ്പെടാവുന്നതാണ്.