Breaking News

Trending right now:
Description
 
Mar 16, 2017

കോപ്പയടിച്ചതിനു പ്രിന്‍സിപ്പലിന്റെ ഭീഷണി: പ്ലസ്‌ വണ്‍ വിദ്യാര്‍ഥി ആത്മഹത്യചെയ്‌തു

image വര്‍ക്കലയില്‍ പ്ലസ്‌ വണ്‍ വിദ്യാര്‍ഥി വീടിനുള്ളില്‍ തൂങ്ങിമരിച്ചു. മരക്കടമുക്ക്‌ സുകേശിനി ബംഗ്ലാവില്‍ ബിസിനസുകാരനായ പ്രദീപ്‌ കുമാറിന്റെയും ശാലിയുടെയും മകന്‍ അര്‍ജുന്‍ (16) ആണ്‌ മരിച്ചത്‌. പരീക്ഷയില്‍ കോപ്പിയടിച്ചെന്ന പരാതിയെത്തുടര്‍ന്ന്‌ സ്‌കൂള്‍ വൈസ്‌ പരിന്‍സിപ്പലില്‍ ശകാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നു. ഇതേതുടര്‍ന്നുള്ള മാനസികസംഘര്‍ഷമാണ്‌ ആത്മഹത്യയിലേക്ക്‌ നയിച്ചതെന്നാണ്‌ പൊലീസ്‌ വിലയിരുത്തല്‍. കുട്ടിയെ മൂന്നുവര്‍ഷത്തേക്കു ഡീബാര്‍ ചെയ്യുമെന്നായിരുന്നു ഭീഷണി. മാതാപിതാക്കളുടെ പരാതിയില്‍ അയിരൂര്‍ എംജിഎം മോഡല്‍ സ്‌കൂള്‍ എച്ച്‌എസ്‌ വിഭാഗം വൈസ്‌ പ്രിന്‍സിപ്പല്‍ ബി.എസ്‌.രാജീവിനെ സസ്‌പെന്‍ഡു ചെയ്‌തു. വൈസ്‌ പ്രിന്‍സിപ്പലിനെതിരെ നടപടിയെടുക്കണമെന്നു ആവശ്യപ്പെട്ട്‌ സ്‌കൂളിനു മുമ്പില്‍ വിവിധ വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ പ്രക്ഷോഭം നടത്തി.