Breaking News

Trending right now:
Description
 
Jan 18, 2013

വോക്കിംഗില്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ്‌ ക്ലാസിന്‌ തുടക്കം

image
വോക്കിംഗ് മലയാളി കല്ച്ചരല്‍അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍കുട്ടികള്‍ക്കായി മാര്‍ഷ്യല്‍ആര്‍ട്സ്‌ക്ലാസുകള്‍ക്ക് തുടക്കമായി. മാര്‍ഷ്യല്‍ആര്‍ട്സിന്റെ ബ്രിട്ടീഷ്‌രൂപമായ സ്പിരിറ്റ്‌കോംബാറ്റിന്റെ സ്ഥാപകനായ ഗ്രാന്‍റ്മാസ്റ്റര്‍ബ്രയന്‍ഡോസ്സറ്റിന്റെ നേതൃത്വത്തില്‍എല്ലാ വ്യാഴാഴ്ചകളിലും വൈകിട്ട് ആറുമുതല്‍ഏഴുവരെ ഓള്‍സെയിന്റ്സ് ചര്‍ച്ച് ഹാളില്‍വെച്ചാണ് പരിശീലനം നടത്തുക. 

 
ആദ്യ ദിവസം തന്നെ പതിനെട്ടോളം കുട്ടികള്‍പരിശീലനത്തിനെത്തി. ജുജിട്സുവും കിക്ക്‌ബോക്സിങ്ങും ഒരുമിച്ചു ചേര്‍ത്ത് വളരെ ആകര്‍ഷകമായ രീതിയില്‍ആണ് സ്പിരിറ്റ്‌കോമ്പാറ്റിന്റെ പരിശീലനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 

മാര്‍ഷ്യല്‍ആര്‍ട്സ്‌ജീവിതവ്രതമാക്കിയ ബ്രയനെ പരിശീലകനായി ലഭിച്ചത് വളരെ അസുലഭമായി ലഭിക്കുന്ന ഒരു അവസരമാണെന്നും ആ അവസരം പരമാവധി പുതു തലമുറയ്ക്ക് ലഭ്യമാക്കുവാന്‍വോക്കിങ്ങിലെയും പരിസരപ്രദേശങ്ങളിലെയും മുഴുവന്‍മലയാളികളെയും സ്വാഗതം ചെയ്യുന്നതായി അസോസിയേഷന്‍ഭാരവാഹികള്‍അറിയിച്ചു. 

കൂടുതല്‍വിവരങ്ങള്‍ക്കും രെജിസ്ട്രഷനും സ്പോര്‍ട്സ്‌ക്ലബ്‌സെക്രട്ടറി കുഞ്ഞുമോനുമായി (07888669589) ബന്ധപ്പെടുവാന്‍താല്‍പ്പര്യപ്പെടുന്നു. പതിനാറു വയസ്സു വരെയുള്ള കുട്ടികള്‍ക്ക് നാലുപൌണ്ട് വീതമാണ് ഒരു ക്ലാസ്സിനു ചാര്‍ജ്ജ്‌ചെയ്യുന്നത്. 

WMCA SPIRIT COMBAT CLUB എന്ന പേരില്‍രജിസ്ടര്‍ചെയ്യുന്ന ഈ സംരംഭം വോക്കിംഗ് മലയാളികളുടെ സര്‍വ്വതോന്മുഖമായ വളര്‍ച്ച ലക്ഷ്യമാക്കി മുന്നേറുന്ന വോക്കിംഗ് മലയാളി കല്ച്ചരല്‍അസോസിയേഷന്‍റെ കിരീടത്തിലെ മറ്റൊരു പൊന്‍തൂവല്‍ആകും എന്ന കാര്യത്തില്‍സംശയം വേണ്ട.