Breaking News

Trending right now:
Description
 
Mar 14, 2017

മെഡിക്കല്‍ വിദ്യാര്‍ഥികളുടെ അനിശ്ചിതകാല സമരം ആരംഭിച്ചു

image സംസ്ഥാനത്തെ മെഡിക്കല്‍ കോളജിലെ പിജിവിദ്യാര്‍ഥികളുടെ അനിശ്ചിതകാല സമരം ഇന്നു മുതല്‍ ആരംഭിച്ചു. പിജിക്കുശേഷമുള്ള ബോണ്ട്‌ മൂന്നുവര്‍ഷമായി ഉയര്‍ത്തിയതില്‍ പ്രതിഷേധിച്ചാണ്‌ സമരം. ഇന്നലെ രാത്രി വൈകി ആരോഗ്യമന്ത്രി കെ.കെ.ഷൈലജയുമായും ആരോഗ്യവകുപ്പ്‌ സെക്രട്ടറിയുമായും മെഡിക്കല്‍കോളജ്‌ പോസ്‌റ്റ്‌ ഗ്രാജുവേറ്റ്‌ അസോസിയേഷന്‍ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ്‌ സമരത്തിനു ആഹ്വാനം ചെയ്‌തത്‌. ബോണ്ട്‌ നേരത്തെ ഒരുവര്‍ഷമായിരുന്നു. പിജി വിദ്യാര്‍ഥികള്‍ക്കൊപ്പം ഹൗസര്‍ജന്‍സ്‌, മെഡിക്കല്‍ വിദ്യാര്‍ഥികളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്‌. ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ഇതു സാരമായി ബാധിക്കും. അത്യാഹിതവിഭാഗം, തീവ്രപരിചരണ വിഭാഗങ്ങള്‍ തുടങ്ങിയ അവശ്യസേവന വിഭാഗങ്ങളെ ഇന്നും നാളെയും സമരത്തില്‍നിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്‌.