Breaking News

Trending right now:
Description
 
Mar 14, 2017

ഫൊക്കാന അന്തര്‍ദേശിയ കണ്‍വന്‍ഷന്‍; ജനറല്‍ കണ്‍വീനര്‍മാരെ തിരഞ്ഞെടുത്തു

ശ്രീകുമാര്‍ ഉണ്ണിത്താന്‍
image ഫൊക്കാന അന്തര്‍ദേശിയ കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍മാരായി അലക്‌സ്‌ തോമസ്‌, രാജന്‍ പടവത്തില്‍, സിറിയക്‌ കൂവക്കാടന്‍, വര്‍ഗീസ്‌ ഉലഹന്നാന്‍, കൊച്ചുമ്മന്‍ ജേക്കബ്‌, സതീഷ്‌ നായര്‍ എന്നിവരെ തിരഞ്ഞെടുത്തതായി പ്രസിഡന്റ്‌ തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ്‌ ഫിലിപ്പ്‌ എന്നിവര്‍ അറിയിച്ചു. അമേരിക്കയുടെ വിവിധ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അലക്‌സ്‌ തോമസ്‌ ഫൊക്കാനയുടെ വൈസ്‌ പ്രസിഡന്റായും എക്‌സിക്യുട്ടീവ്‌ കമ്മിറ്റി മെമ്പര്‍ എന്നനിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. പമ്പ മലയാളി അസോസിയേഷന്‍ ഫൌണ്ടിങ്‌ മെമ്പറാണ്‌. ഫിലഡല്‍ഫിയ പൊലീസ്‌ കമ്മീഷണേഴ്‌സ്‌ അഡൈ്വസറി കൗണ്‍സില്‍ മെമ്പര്‍, വൈസ്‌ ചെയര്‍മാന്‍ ഓഫ്‌ ഏഷ്യന്‍ ഫെഡറേഷന്‍ ഓഫ്‌ യുഎസ്‌എ, ഫിലഡല്‍ഫിയ ഡിസ്‌ട്രിക്ട്‌ അറ്റോണിസ്‌ അഡൈ്വസറി കൗണ്‍സില്‍ മെമ്പര്‍ തുടങ്ങിയ രംഗങ്ങളില്‍ അലക്‌സ്‌ തോമസ്‌
പ്രവര്‍ത്തിക്കുന്നുണ്ട്‌.

ഫൊക്കാന ഫ്‌ളോറിഡ കണ്‍വന്‍ഷന്റെ കണ്‍വന്‍ഷന്‍ ചെയര്‍മാനായി പ്രവര്‍ത്തിച്ചിട്ടുള്ള രാജന്‍ പടവത്ത്‌ ഫൊക്കാനയുടെ വൈസ്‌ പ്രസിഡന്റ്‌, ട്രസ്റ്റി ബോര്‍ഡ്‌ വൈസ്‌ ചെയര്‍മാന്‍, ചീഫ്‌ ഇലക്ഷന്‍ കമ്മീഷണര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. കേരള സമാജം ഓഫ്‌ സൗത്ത്‌ ഫ്‌ളോറിഡയുടെ പ്രസിഡന്റ്‌, വൈസ്‌ പ്രസിഡന്റ്‌ കാത്തലിക്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ എന്നീ സ്ഥാനങ്ങളും വഹിച്ചു. സിറിയക്‌ കൂവക്കാട്‌ ഫൊക്കാന നാഷനല്‍ കമ്മിറ്റി മെമ്പര്‍ ആയിരുന്നു. റീജനല്‍ വൈസ്‌ പ്രസിഡന്റ്‌, നാഷനല്‍ കോ ഓര്‍ഡിനേറ്റര്‍, കണ്‍വന്‍ഷന്‍ വൈസ്‌ ചെയര്‍മാന്‍ തുടങ്ങി ഫൊക്കാനയുടെ വിവിധ പദവികളും അദ്ദേഹത്തെ തേടിയെത്തി. ഫൊക്കാനയുടെ ആദ്യകാല സജീവ പ്രവര്‍ത്തകനാണ്‌ കൊച്ചുമ്മന്‍ ജേക്കബ്‌. വെസ്റ്റ്‌ ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റായിട്ടുണ്ട്‌. വര്‍ഗീസ്‌ ഉലഹന്നാന്‍ ഫൊക്കാനയുടെ എക്‌സിക്യുട്ടീവ്‌ വൈസ്‌ പ്രസിഡന്റായിരുന്നു. കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍ ഉള്‍പ്പെടെ വിവിധ പദവികളും വഹിച്ചു. എന്‍എഫ്‌ഐയുടെ സെക്രട്ടറിയായിരുന്ന സതീഷ്‌ നായര്‍ കേരളാ ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ വൈസ്‌ പ്രസിഡന്റ്‌, കമ്മിറ്റി മെമ്പര്‍, ട്രസ്റ്റി ബോര്‍ഡ്‌ മെമ്പര്‍ തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചു. ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ പിആര്‍ഒയാണ്‌ അദ്ദേഹം ഇപ്പോള്‍.