Breaking News

Trending right now:
Description
 
Mar 14, 2017

മിഷേലിന്‌ ആത്മഹത്യചെയ്യേണ്ട കാര്യമില്ലെന്ന്‌ പിതാവ്‌

image മിഷേലിന്‌ ആത്മഹത്യചെയ്യേണ്ട കാര്യമില്ലെന്നും യാതൊരു അടിസ്ഥാനവുമില്ലാത്ത വാദങ്ങള്‍ നിരത്തി പൊലീസ്‌ കേസ്‌ ഫയല്‍ ക്ലോസ്‌ ചെയ്യാനാണ്‌ ശ്രമിക്കുന്നതെന്നും മിഷേലിന്റെ പിതാവ്‌ പിറവം പെരിയപ്പുറം എണ്ണയ്‌ക്കാപ്പള്ളില്‍ ഷാജിവര്‍ഗീസ്‌ വ്യക്തമാക്കി. കേസില്‍ പൊലീസ്‌ അറസ്റ്റു ചെയ്‌ത ക്രോണ്‍ തങ്ങളുടെ ബന്ധുവാണെന്ന്‌ വരുത്തിതീര്‍ക്കാനാണ്‌ പൊലീസ്‌ ശ്രമിക്കുന്നത്‌. ക്രോണിന്റെ ശല്യംമൂലം മിഷേലിന്‌ മാനസിക സമ്മര്‍ദ്ദമുണ്ടെന്നു വരുത്തിതീര്‍ക്കാനാണ്‌ പൊലീസിന്റെ ശ്രമം. ഇത്തരത്തിലുള്ള യാതൊരു പ്രശ്‌നങ്ങളും മിഷേലിന്‌ ഇല്ല. കുട്ടിയെ കാണാതായി ആറുദിവസം യാതൊരു അന്വേഷണവും പൊലീസ്‌ നടത്തിയില്ലെന്നും ഷാജിവര്‍ഗീസ്‌ ആരോപിച്ചു. അന്വേഷണം നടത്താത്ത പൊലീസ്‌ മുന്‍വിധിയോടെ ആത്മഹത്യയാണെന്നു പറയുകയും കേസ്‌ അവസാനിപ്പിക്കാനുള്ള വ്യഗ്രതയുമാണ്‌ കാണിക്കുന്നത്‌. കേസിന്റെ തുടക്കം മുതല്‍ പൊലീസിന്റെ ഭാഗത്തുനിന്നുനിസഹകരണം മാത്രമാണുണ്ടായത്‌. കുട്ടിയെ കാണാതായി എന്നറിഞ്ഞ്‌ എറണാകുളത്തെ പൊലീസ്‌ സ്റ്റേഷനില്‍ ചെന്നപ്പോള്‍ തന്നെ അവഗണിക്കുകയാണ്‌ പൊലീസ്‌ ചെയ്‌തതെന്നു ഷാജി കുറ്റപ്പെടുത്തി.