Breaking News

Trending right now:
Description
 
Mar 12, 2017

ഫാ.റോബിനെ നാളെ തിരികെ കോടതിയില്‍ ഹാജരാക്കും

image കണ്ണൂര്‍ കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസിലെ ഒന്നാം പ്രതി ഫാ.റോബിനെ നാളെ തിരികെ കോടതിയില്‍ ഹാജരാക്കും. റിമാന്‍ഡിലായിരുന്ന വൈദികനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിന്‌ കോടതി നാലുദിവസത്തെ പൊലീസ്‌ കസ്റ്റഡിയില്‍ വിട്ടിരുന്നു. വിശദമായി ചോദ്യം ചെയ്‌തുവരുകയാണ്‌. ഗൂഢാലോചന വെളിപ്പെട്ട സാഹചര്യത്തില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്താനാണ്‌ പൊലീസിന്റെ തീരുമാനം. വൈദികന്റെ മുറിയില്‍നിന്നു പിടിച്ചെടുത്ത കംപ്യൂട്ടര്‍ രഹസ്യകോഡ്‌ സഹിതം സൈബര്‍ വിഭാഗത്തിനു കൈമാറി. രണ്ടുമുതല്‍ പത്തുവരെയുള്ള പ്രതികള്‍ വൈദികനെ എങ്ങനെ സഹായിച്ചുവെന്നു പൊലീസ്‌ ചോദിച്ചറിഞ്ഞു. വൈദികന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുടെ രക്ഷാകര്‍ത്താക്കളെ വീണ്ടും ചോദ്യം ചെയ്യുന്നതിനും പ്രതിചേര്‍ക്കുന്നതിനും പൊലീസ്‌ ആലോചിക്കുന്നുണ്ട്‌. വൈദികന്റെ ഡിഎന്‍എ പരിശോധന റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ്‌ അന്വേഷണ സംഘം. പെണ്‍കുട്ടിയുടെ രക്തവും ഡിഎന്‍എ പരിശോധനയ്‌ക്ക്‌ അയച്ചിട്ടുണ്ട്‌. പെണ്‍കുട്ടിയുടെ പ്രസവവുമായി ബന്ധപ്പെട്ട്‌ ഗൂഢാലോചനയും ചോദ്യം ചെയ്യലില്‍ പുറത്തുവന്നു. കേസ്‌ എത്രയും വേഗം അവസാനിപ്പിച്ച്‌ കുറ്റപത്രം സമര്‍പ്പിക്കാനുള്ള തീരുമാനത്തിലാണ്‌ അന്വേഷണ സംഘം.