Breaking News

Trending right now:
Description
 
Mar 12, 2017

കിണറ്റില്‍ കരടി കുടുങ്ങി; രക്ഷപ്പെടുത്തിയെങ്കിലും ജീവന്‍ നഷ്ടപ്പെട്ടു

image കോരുത്തോട്‌ കൊമ്പുകുത്തിയില്‍ പുരയിടത്തിലെ കിണറ്റില്‍ വീണ കരടിയെ വലയിലാക്കി പുറത്തെത്തിച്ചെങ്കിലും വൈകാതെ ചത്തു. ശബരിമല വനത്തിന്‌ സമീപമുള്ള പ്രദേശത്തെ കിണറ്റിലാണ്‌ രാത്രി കരടി അകപ്പെട്ടത്‌. ശനിയാഴ്‌ച പുലര്‍ച്ചെ വനപാലകര്‍ കരടിയെ വലയിലാക്കി പുറത്തെടുത്തു ഇരുമ്പുകൂട്ടില്‍ ആക്കി. പിന്നീട്‌ വാഹനത്തില്‍ എരുമേലിയിലെ വനംവകുപ്പിന്റെ ഓഫിസില്‍ എത്തിച്ചപ്പോഴേക്കും ജീവന്‍ പോയിരുന്നു. കരടിയെ രക്ഷപ്പെടുത്തി വനത്തിലേക്കുതന്നെ വിടാനായിരുന്നു വനപാലകരുടെ ആദ്യ തീരുമാനം. ഇതിനെ നാട്ടുകാര്‍ എതിര്‍ത്തത്‌ രക്ഷപ്പെടുത്തുന്നത്‌ വൈകിച്ചു. ദൂരെ ഉള്‍വനത്തില്‍കൊണ്ടുപോയി വിടണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു. കയറില്‍ കുരുക്കിട്ടു പിടിക്കാനായിരുന്നു ആദ്യ ശ്രമം. അതു പരാജയപ്പെട്ടതോടെയാണ്‌ മയക്കുവെടിവച്ചത്‌. പിന്നീട്‌ കയര്‍വലയ്‌ക്കുള്ളിലാക്കി പുറത്തെടുത്തു. വെള്ളം അധികമായി ഉള്ളില്‍ ചെന്നതാണ്‌ കരടിയുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമെന്നു വനപാലകര്‍ വ്യക്തമാക്കി. പ്രായാധിക്യവും മരണകാരണമാണെന്നും ഇവര്‍ വ്യക്തമാക്കി.