Breaking News

Trending right now:
Description
 
Mar 12, 2017

കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ പുതിയ ടെര്‍മിനല്‍ തുറന്നു

image കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ രാജ്യാന്തര ടെര്‍മിനല്‍ (ടി 3) തുറന്നു. 15 ലക്ഷം ചതുരശ്ര അടി വിസ്‌തൃതിയുണ്ട്‌. വിമാനത്താവളത്തിലെ മൂന്നാമത്തെ ടെര്‍മിനലാണിത്‌. 8ടെര്‍മിനലിനു മാത്രം നിര്‍മാണച്ചിലവ്‌ 850 കോടി രൂപയായി. 175 കോടി ചിലവഴിച്ചാണ്‌ ഏപ്രണ്‍ നിര്‍മിച്ചത്‌. നാലുവരിപ്പാതയ്‌ക്കും മേല്‍പാലത്തിനും 98 കോടി രൂപ ചിലവഴിച്ചു. ഇരുനില മന്ദിരത്തില്‍ 84 ചെക്ക്‌ ഇന്‍ കൗണ്ടറും 10 എസ്‌കലേറ്ററും, മൂവായിരം നിരീക്ഷണ ക്യാമറകളും 21 എലിവേറ്റര്‍, മൂന്നു വാക്കിങ്‌ വേ, അത്യാധുനിക ബാഗേജ്‌ സംവിധാനം, 33000 ചതുരശ്ര അടി വിസ്‌തൃതിയുള്ള ഡ്യൂട്ടി ഫ്രീ ഷോപ്പ്‌ തുടങ്ങിയവയുമുണ്ട്‌. 20 വര്‍ഷത്തേക്കുള്ള തിരക്കു മുന്‍കൂട്ടി കണ്ടാണ്‌ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്‌. ഇന്നലെ വൈകുന്നേരം 4.35നു മസ്‌കറ്റില്‍നിന്നു ജെറ്റ്‌ എയര്‍വേയ്‌സ്‌ വിമാനം ടി 3 ടെര്‍മിനലിന്റെ ഏപ്രണില്‍ എത്തിയതോടെ ജല അഭിവാദ്യം നല്‍കിയാണ്‌ ആദ്യ വിമാനത്തെ സ്വീകരിച്ചത്‌. ജലപീരങ്കികളില്‍നിന്നു വെള്ളം ചീറ്റിച്ചായിരുന്നു ജല അഭിവാദ്യം. യാത്രക്കാരെയും വിമാന ജീവനക്കാരെയും മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചു. ആദ്യം ഇറങ്ങിയ യാത്രക്കാരന്‍ ആനന്ദിന്‌ ഉപഹാരം സമ്മാനിച്ചു. ടെര്‍മിനലിനും ദേശീയപാതയില്‍നിന്നുള്ള നാലുവരിപാതയും മേല്‍പ്പാലവും സൗരോര്‍ജ്ജ ഉല്‍പാദനശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഒന്നാംഘട്ടവും മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്‌തു.