Mar 11, 2017
ആശുപത്രിയില്‍നിന്നു നവജാത ശിശുവിനെ തട്ടിയെടുത്ത സ്ത്രീ അറസ്റ്റില്‍
കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയില്‍നിന്നു നവജീത ശിശുവിനെ തട്ടിക്കൊണ്ടുപോയ
കേസില്‍ റാന്നി വെച്ചൂച്ചിറ പുത്തന്‍പുരയ്ക്കല്‍ ലീനയെ (28)
മുപ്പത്തിമൂന്നു മണിക്കൂര്‍ നീണ്ട അന്വേഷണത്തിനുശേഷം പൊലീസ് അറസ്റ്റു
ചെയ്തു. വെള്ളിയാഴ്ച രാത്രി എട്ടോടെ വെച്ചൂച്ചിറയിലെ വീട്ടില്‍നിന്നാണ്
ലീന പിടിയിലായത്. പത്തനാട് പനയ്ക്കപതാലില്‍ പാസ്റ്റര്‍ സജി
ചാക്കോയുടെയും ചെല്ലക്കാട് മാടത്തുംപടി കാവും മൂലയില്‍ അനിതയുടെയും
കുഞ്ഞിനെയാണ് യുവതി അതിവിദഗ്ധമായി ആശുപത്രിയി്നിന്നു കടത്തിയത്.
പാലുനല്‍കാന്‍ അകത്തേക്ക് ആവശ്യപ്പെട്ടു എന്നു പറഞ്ഞ്
പ്രസവവാര്ഡിനകത്തുനിന്നുവന്ന യുവതിസജിയുടെ കയ്യില്‍നിന്നു കുഞ്ഞിനെ വാങ്ങി
വാര്ഡിനകത്തേക്കു പോവുകയും പുറകിലെ വാതില്‍തുറന്ന് പുറത്ത് കടന്ന്
ഓട്ടോയില്‍ രക്ഷപ്പെടുകയുമായിരുന്നു. വിവരം അറിഞ്ഞെത്തിയ പൊലീസ് സിസിടിവി
ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. ദൃശ്യങ്ങളില്‍ യുവതി ഫോണില്‍
സംസാരിക്കുന്നതായി കണ്ട സമയങ്ങള്വച്ചായിരുന്നു അന്വേഷണത്തിന്റെ തുടക്കം.
എട്ടുടവറുകളില്നിന്നായി എട്ടുലക്ഷത്തിലേറെ നമ്പരുകളും പൊലീസ്
പരിശോധനയ്ക്ക് വിധേയമാക്കി. പൊലീസിനു ലഭിച്ച അജ്ഞാതഫോണ്‍ സന്ദേശത്തെ
തുടര്‍ന്ന് പൊലീസ് ലീനയുടെ വീട്ടിലെത്തുകയായിരുന്നു. തുടര്‍ന്നുള്ള
ചോദ്യം ചെയ്യലില്‍ മോഷണവിവരം സമ്മതിച്ചു. കുഞ്ഞിനെയും ലീനയേയും
പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തിച്ചു പരിശോധനയ്ക്കുവിധേയമാക്കി
കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയത്. ജില്ലാ ആശുപത്രിയില്‍
നടത്തിയ പരിശോധനയിലും കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്നു കണ്ടെത്തി.
തുടര്‍ന്ന് മാതാപിതാക്കള്‍ക്ക് കുഞ്ഞിനെ കൈമാറി. രണ്ടുവട്ടം അബോര്‍ഷനു
വിധേയയായ ലീന തനിക്ക് ഇനിയം കുഞ്ഞുങ്ങള്‍ ഉണ്ടാകില്ലെന്ന നിരാശയിലാണ്
നവജാതശിശുവിനെ സ്വന്തമാക്കാന്‍ തീരുമാനിച്ചതെന്നു പൊലീസിനു
മൊഴിനല്‍കിയിരുന്നു.