Breaking News

Trending right now:
Description
 
Mar 11, 2017

പ്ലാറ്റ്‌ഫോമിലെ പൊങ്കാല നിരോധനം കെര്‍പ സ്വാഗതം ചെയ്‌തു

image ആലപ്പുഴ: റെയില്‍വേ പ്ലാറ്റുഫോമുകളിലും പരിസരത്തും പൊങ്കാല നിരോധിച്ചത്‌ കുട്ടനാട്‌-എറണാകുളം റെയില്‍വേ പാസഞ്ചേഴ്‌സ്‌ അസോസിയേഷന്‍ (കെര്‍പ) സ്വാഗതം ചെയ്‌തു. ചില ക്ഷേത്രവളപ്പുകളിലെ അടുപ്പുകൂട്ടി തീ കത്തിച്ചുള്ള പൊങ്കാലയിടല്‍ അപകടകരമായി റോഡുകളിലും കൂടാതെ പ്ലാറ്റുഫോമുകളിലുംവരെ എത്തുന്നതിനാലാണ്‌ അത്‌ അനുവദിക്കുകയില്ലെന്നുള്ള ദക്ഷിണ റെയില്‍വേയുടെ നിരോധന മുന്നറിയിപ്പ്‌. റെയില്‍വേട്രാക്ക്‌ വൈദ്യുതീകരിച്ചിട്ടുള്ളതിനാല്‍ തീപിടുത്ത സാധ്യത കണക്കിലെടുത്ത്‌ അതിനു സമീപത്ത്‌ അടുപ്പ്‌ കൂട്ടുന്നത്‌ ഒഴിവാക്കണമെന്നും റെയില്‍വേ നിര്‍ദേശിച്ചിട്ടുണ്ട്‌. റെയില്‍വേട്രാക്കിനു മുകളില്‍കൂടി പോകുന്ന കമ്പികളില്‍ ഉയര്‍ന്ന വോള്‍ട്ടേജിലുള്ള വൈദ്യുതി എപ്പോഴും പ്രവഹിക്കുന്നതിനാല്‍ നീളമുള്ള കമ്പും മറ്റും ഉപയോഗിക്കുന്നതിനാല്‍ അവയില്‍തട്ടാതെ ശ്രദ്ധിക്കണം. നൂറുകണക്കിനു പൊങ്കാല അടുപ്പുകള്‍മൂലം റോഡില്‍ അവശേഷിച്ചു കാറ്റില്‍പറക്കുന്ന കല്ലുപൊടിയും ചാരവും ദിവസങ്ങളോളമാണ്‌ യാത്രക്കാര്‍ക്കും സമീപവാസികള്‍ക്കും ആരോഗ്യപ്രശ്‌നവും രോഗകാരണവുമായി മാറുന്നത്‌.