Breaking News

Trending right now:
Description
 
Mar 10, 2017

കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍ രാജിവച്ചു

image കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍ സ്ഥാനം രാജിവച്ചു. തിരുവനന്തപുരത്തു അപ്രതീക്ഷിതമായി വാര്‍ത്താസമ്മേളനം വിളിച്ച്‌ രാജിക്കാര്യം അറിയിക്കുകയായിരുന്നു. ആരോഗ്യകാരണങ്ങളാലാണ്‌ രാജിയെന്നും സുധീരന്‍ വ്യക്തമാക്കി. രാജികത്ത്‌ ഇന്നുതന്നെ കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡിനു നല്‍കും. സ്ഥാനത്തോട്‌ നീതി പുലര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍ ഒഴിയുകയാണ്‌ തന്റെ രീതി. അധ്യക്ഷപദവിയില്‍നിന്നു അവധിയെടുത്തു മാറിനില്‍ക്കാമെങ്കിലും അതു ശരിയായ നടപടിയല്ലാത്തതുകൊണ്ടാണ്‌ രാജിയെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു. രാജിക്കാര്യം താന്‍ ആരുമായും ആലോചിച്ചിട്ടില്ല. അങ്ങനെ അലോചിച്ചാല്‍ തടസങ്ങളുണ്ടാകും. തന്റെ പ്രവര്‍ത്തനകാലത്ത്‌ ഒപ്പംനിന്ന എല്ലാ നേതാക്കളോടും പ്രവര്‍ത്തകരോടും നന്ദി അറിയിക്കുന്നുവെന്നും സുധീരന്‍ വ്യക്തമാക്കി.