Breaking News

Trending right now:
Description
 
Mar 10, 2017

ഭാവനയുടെ വിവാഹനിശ്ചയംകഴിഞ്ഞു; ഈവര്‍ഷാവസാനം വിവാഹം

image മലയാളത്തിലെ പ്രിയനടി ഭാവനയുടെ വിവാഹം നിശ്ചയിച്ചു. കന്നഡ ചലച്ചിത്ര നിര്‍മാതാവ്‌ നവീനാണ്‌ വരന്‍. അഞ്ചുവര്‍ഷം നീണ്ടപ്രണയത്തിനൊടുവിലാണ്‌ ഇന്നലെ വിവാഹനിശ്ചയം നടത്തിയത്‌. അടുത്ത സുഹൃത്തുക്കളായ മഞ്‌ജു വാരിയരും സംയുക്ത വര്‍മയും മാത്രമായിരുന്നു ചടങ്ങിലെ അതിഥികള്‍. പാരമ്പര്യ തെലുങ്കു രീതിയിലായിരുന്നു വിവാഹനിശ്ചയം. ഇരുവരും മാലയിച്ചാണ്‌ ചടങ്ങ്‌ നടത്തിയത്‌. ഈവര്‍ഷാവസാനം വിവാഹവും വിരുന്നും നടത്താനാണ്‌ തീരുമാനം. രണ്ടുപേരുടെയും വീട്ടുകാര്‍ അംഗീകരിക്കുകയും ഒരുവര്‍ഷം മുമ്പുതന്നെ വിവാഹം നടത്താന്‍ ആലോചിക്കുകയും ചെയ്‌തെങ്കിലും ഭാവനയുടെ അച്ഛന്‍ ബാലചന്ദ്രന്‍, നവീന്റെ അമ്മ ജലജ എന്നിവരുടെ മരണം കാരണമാണ്‌ നീണ്ടുപോയത്‌. ഭാവന നായികയായ റോമിയോ കന്നഡ എന്ന സിനിമ നിര്‍മിച്ചത്‌ നവീനായിരുന്നു. അതു വന്‍ ഹിറ്റാവുകയും ചെയ്‌തു.