Breaking News

Trending right now:
Description
 
Mar 10, 2017

വാളയാര്‍ പീഡനത്തില്‍ പ്രതികളെ രക്ഷിക്കാനാണ്‌ പൊലീസ്‌ ശ്രമിച്ചതെന്നു വിഎസ്‌

image പാലക്കാട്‌ വാളയാര്‍ അട്ടപ്പള്ളത്ത്‌ രണ്ടുപെണ്‍കുട്ടികള്‍ പീഡനത്തിന്‌ ഇരയായി മരണമടഞ്ഞ സംഭവത്തില്‍ പ്രതികള്‍ക്ക്‌ അനുകൂലമായ നിലപാടാണ്‌ പൊലീസ്‌ സ്വീകരിച്ചതെന്നു ഭരണപരിഷ്‌കാര കമ്മിഷന്‍ അംഗം വി.എസ്‌.അച്യുതാനന്ദന്‍. കുട്ടികളെ മൃഗീയമായി കൊലപ്പെടുത്തിയതാണെന്നും വിഎസ്‌ ആരോപിച്ചു. സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ പ്രതികള്‍ക്കൊപ്പം ചേര്‍ന്നുനിന്നു നേട്ടമുണ്ടാക്കാനാണ്‌ പൊലീസിന്റെ ശ്രമം. സംഭവത്തില്‍ അന്വേഷണം കാര്യക്ഷമമാക്കണമം. മുഴുവന്‍ പ്രതികളെയും നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരണമെന്നും വിഎസ്‌ ആവശ്യപ്പെട്ടു. വിഎസ്‌ നടത്തിയ പ്രതികരണം പാര്‍ട്ടിയെ വെട്ടിലാക്കിയിരിക്കുകയാണ്‌. മുഖ്യമന്ത്രിയുടെ ചുമതലയിലുഴ്‌ഴ ആഭ്യന്തരവകുപ്പിനെ ലക്ഷ്യംവച്ചാണ്‌ വിഎസ്‌ വെടിപൊട്ടിച്ചിരിക്കുന്നത്‌. അതേസമയം, കേസില്‍ രണ്ടുപേരെകൂടി പൊലീസ്‌ അറസ്റ്റു ചെയ്‌തു. മരിച്ച പെണ്‍കുട്ടിയുടെ മാതൃസഹോദരിയുടെ മകന്‍ മധു, പെണ്‍കുട്ടികളുടെ അയല്‍വാസി പ്രദീപ്‌ എന്നിവരാണ്‌ അറസ്റ്റിലായത്‌. കേസുമായി ബന്ധപ്പെട്ട്‌ കഴിഞ്ഞദിവസം രണ്ടുപേരെ അറസ്റ്റു ചെയ്‌തിരുന്നു. ഇതോടെ കേസില്‍ നാലുപേര്‍ അറസ്റ്റിലായി. 13ഉം ഒമ്പതും വയസുള്ള സഹോദരിമാണ്‌ മരിച്ചത്‌. ജനുവരി 13നു മൂത്തകുട്ടിയെ വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മാര്‍ച്ച്‌ നാലിനാണ്‌ രണ്ടാമത്തെ കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്‌. ഇരുവരും പലവട്ടം ക്രൂരമായ ലൈംഗിക പീഡനത്തിന്‌ ഇരയായെന്നാണ്‌ പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌. കേസ്‌ അന്വേഷണം പൊലീസ്‌ വൈകിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ പൊലീസിന്റെ പ്രത്യേക സംഘം അന്വേഷണചുമതലയേറ്റെടുക്കുകയായിരുന്നു.