Breaking News

Trending right now:
Description
 
Jan 18, 2013

ഗായിക രഞ്‌ജിനി ജോസിന്റെ വിവാഹം 27-ന്‌

image
പ്രശസ്‌ത പിന്നണി ഗായിക രഞ്‌ജിനി ജോസിന്റെ വിവാഹം 27-ന്‌. ഡിസ്‌കോ ജോക്കി റാം നായര്‍ ആണ്‌ വധു. കുമ്പളം റമദ റിസോര്‍ട്ടിലാണ്‌ വിവാഹാഘോഷം.
നാലു വര്‍ഷം മുമ്പ്‌ ഒരു പാര്‍ട്ടിയിലാണ്‌ ഡീജെ റാമിനെ രഞ്‌ജിനി കണ്ടുമുട്ടിയത്‌.  സൗണ്ട്‌ എന്‍ജിനീയറിംഗ്‌ പാസായ റാം സംഗീതരംഗത്ത്‌ സജീവമാണ്‌. 

റെഡ്‌ ചില്ലീസ്‌ എന്ന സിനിമയില്‍ അഭിനയിച്ചിട്ടുള്ള രഞ്‌ജിനി ഒട്ടേറെ സിനിമകളില്‍ പാടിയിട്ടുണ്ട്‌. സ്വന്തമായി ആല്‍ബവും ഇറക്കിയിരുന്നു. സെന്റ്‌ തെരേസാസ്‌ കോളജ്‌ വിദ്യാര്‍ത്ഥിയായിരിക്കെ പത്തുവര്‍ഷം മുമ്പാണ്‌ പിന്നണിഗാനരംഗത്തേയ്‌ക്ക്‌ വരുന്നത്‌. ജോസ്‌കോ ഇന്ത്യന്‍ വോയ്‌സ്‌ സീസണ്‍ 2-ല്‍ ആംഗറാണ്‌ രഞ്‌ജിനി.