Breaking News

Trending right now:
Description
 
Mar 10, 2017

ശിവസേനയ്‌ക്കെതിരെ കൊച്ചിയില്‍ പ്രതിഷേധം; ചുംബനസമരവും അരങ്ങേറി

image വനിതാദിനത്തില്‍ കൊച്ചി മറൈന്‍ഡ്രൈവില്‍ ഒരുമിച്ചിരുന്ന യുവതിയുവാക്കളെ ചൂരല്‍വടിക്ക്‌ അടിച്ചോടിച്ച ശിവസേന പ്രവര്‍ത്തകരുടെ നടപടിയില്‍ പ്രതിഷേധിച്ച്‌ കൊച്ചിയില്‍ വിവിധ സംഘടനകള്‍ പ്രതിഷേധിച്ചു. ഇന്നലെ മറൈന്‍ഡ്രൈവിലും പരിസരവും സാക്ഷ്യംവഹിച്ചത്‌ വന്‍ ജനമുന്നേറ്റത്തെയായിരുന്നു. ഡിവൈഎഫ്‌ഐയുടെ സ്‌നേഹ ഇരിപ്പു സമരത്തോടെയായിരുന്നു പ്രതിഷേധ പരിപാടികള്‍ ആരംഭിച്ചത്‌. പിന്നാലെ ചൂലും ചൂരലുമായി കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുമെനത്തി ശിവസേനയുടെ സദാചാരഗുണ്ടായിത്തിനെതിരെ പ്രതിഷേധിച്ചു. പൊലീസിന്റെ സാന്നിധ്യത്തില്‍ നടന്ന സദാചാര ഗുണ്ടായിസത്തിനെതിരെ പ്രതിഷേധക്കാര്‍ തെരുവുനാടകങ്ങളും നാടന്‍പാട്ടുകളും വിപ്ലവഗാനങ്ങളും അവതരിപ്പിച്ചു. ഇതിനിടെ മറ്റൈന്‍ഡ്രൈവില്‍ ആരവങ്ങളുയര്‍ത്തി കിസ്‌ ഓഫ്‌ ലവ്‌ ഫെയ്‌സ്‌ബുക്ക്‌ കൂട്ടായ്‌മയുടെ പ്രവര്‍ത്തകരുമെത്തി. സമാധാനപൂര്‍ണമായിരുന്നു ഇവരുടെ ചുംബനസമരം. കഴിഞ്ഞതവണത്തെപോലെ സംഘര്‍ഷസാധ്യതകണ്ട്‌ വന്‍ പൊലീസ്‌ സംഘവും എത്തിയിരുന്നു. എഐവൈഎഫ്‌ പ്രവര്‍ത്തകര്‍ ശിവസേനാ ഓഫിസിലേക്കു ചൂരലുമായി നടത്തിയ മാര്‍ച്ച്‌ പൊലീസ്‌ തടഞ്ഞത്‌ ഏറെസമയം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. കെഎസ്‌ യു പ്രവര്‍ത്തകര്‍ കമ്മീഷണര്‍ ഓഫിസിനു മുമ്പില്‍ ചൂരലുകളും ചൂലുമായി കുത്തിയിരുന്നു മുദ്രാവാക്യംവിളിച്ചു. കേരളാ പൊലീസ്‌ സദാചാരഗുണ്ടകള്‍ക്കു കൂട്ടുനില്‍ക്കുന്നുവെന്നു ആരോപിച്ചായിരുന്നു കെഎസ്‌ യുവിന്റെ സമരം. കോണ്‍ഗ്രസ്‌, യൂത്ത്‌ കോണ്‍ഗ്രസ്‌, യൂത്ത്‌ഫ്രണ്ട്‌ എം, ശാസ്‌ത്രസാഹിത്യപരിഷത്‌ തുടങ്ങിയ സംഘടനകളും പ്രതിഷേധത്തിന്‌ എത്തിയിരുന്നു.