Breaking News

Trending right now:
Description
 
Mar 09, 2017

കൊച്ചിയില്‍ ഇന്ന്‌ ചുംബന സമരം

image കൊച്ചി വീണ്ടും ചുംബന സമരത്തതിന്‌ വേദിയാകുന്നു. കൊച്ചിയിലെ മറൈന്‍ഡ്രൈവില്‍ ഇന്ന്‌ വൈകിട്ട്‌ നാലിന്‌ ചുംബനസമരം നടത്തുമെന്നു കിസ്‌ ഓഫ്‌ ലൗവ്‌ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ബുധനാഴ്‌ച മറൈന്‍ഡ്രൈവില്‍ നടന്ന ശിവസേന പ്രവര്‍ത്തകരുടെ ഗുണ്ടായിസത്തില്‍ പ്രതിഷേധിച്ചാണ്‌ ചുംബന സമരത്തിന്‌ ആഹ്വാനം ചെയ്‌തിരിക്കുന്നത്‌. വൈകുന്നേരം വന്‍ ക്രമീകരണങ്ങളോടെയാണ്‌ സമരപരിപാടി നടക്കുന്നത്‌. സമൂഹ മാധ്യമത്തിലെ കിസ്‌ ഓഫ്‌ ലൗവിന്റെ പേജിലൂടെയാണ്‌ ചുംബന സമരത്തിന്‌ ആഹ്വാനം. എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ സംഘനകളുടെ നേതൃത്വത്തില്‍ മറൈന്‍ ഡ്രൈവില്‍ ഇന്ന്‌ സ്‌നേഹ ഇരിപ്പു സമരത്തിനും ആഹ്വാനം ചെയ്‌തിട്ടുണ്ട്‌. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു നേരെ ശിവസേന നടത്തിയ സദാചാര ഗുണ്ടായിസത്തിനെതിരെ ഇതിനോടകം പ്രതിഷേധം ശക്തമായി.