Breaking News

Trending right now:
Description
 
Mar 09, 2017

കേരളത്തിലും പെപ്‌സി, കോക്കകോള ബഹിഷ്‌കരിക്കുന്നു

image തമിഴ്‌നാട്‌ മാതൃക പിന്തുടര്‍ന്ന്‌ പെപ്‌സി, കോക്കകോള ഉല്‍പന്നങ്ങള്‍ കേരളത്തിലും ബഹിഷ്‌കരിക്കാന്‍ വ്യാപാരികള്‍ തീരുമാനിച്ചു. ഈമാസം 15 മുതല്‍ ബഹിഷ്‌കരണം തുടങ്ങാനാണ്‌ തീരുമാനം. ശീതളപാനീയ കമ്പനികളുടെ ജലചൂഷണത്തില്‍ പ്രതിഷേധിച്ചാണ്‌ തീരുമാനമെന്നു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ്‌ നസിറുദ്ദീന്‍ വ്യക്തമാക്കി. പെപ്‌സി, കോക്കകോള ഉല്‍പന്നങ്ങള്‍ക്കു പകരം നാടന്‍ പാനിയങ്ങളും കരിക്കും വില്‍ക്കും. എല്ലാ വ്യാപാരികളുടെയും സംഘടനകളുടെയും സഹകരണവും അദ്ദേഹം അഭ്യര്‍ഥിച്ചു. പത്തുലക്ഷത്തോളം വ്യാപാരികള്‍ ബഹിഷ്‌കരണത്തില്‍ പങ്കാളികളാകും. ഈമാസം ഒന്നിനാണ്‌ തമിഴ്‌നാട്ടില്‍ ബഹിഷ്‌കരണം നടപ്പാക്കിയത്‌. കടുത്തവരള്‍ച്ചക്കിടെ പെപ്‌സി കോളകമ്പനി നട്‌തതുന്ന ഭൂജല ചൂഷണം തടയാന്‍ ദുരന്തനിവാരണനിയമം ഉപയോഗിച്ചു നടപടി തുടങ്ങിയതായി മന്ത്രി മാത്യു ടി.തോമസ്‌ നിയമസഭയില്‍ വ്യക്തമാക്കി.