Mar 09, 2017
വാളയാര്‍ പെണ്‍കുട്ടികളുടെ മരണം: അറസ്റ്റിന് ഇന്ന് സാധ്യത; എസ്ഐയ്ക്കു സസ്പെന്ഷന്
വാളയാര്‍ അട്ടപ്പള്ളത്തു 13ഉം ഒമ്പതും വയസുള്ള സഹോദരിമാര്‍ പീഡനത്തിന്
ഇരയായി ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണത്തില്‍
വീഴ്ചവരുത്തിയ എസ്ഐ പി.സി.ചാക്കോയെ സസ്പെന്‍ഡ് ചെയ്തു. മലപ്പുറം
എസ്പി ദേബേഷ് കുമാര്‍ ബെഹ്റെയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്
നടപടി. അതേസമയം, കേസില്‍ കുട്ടികളടെ ബന്ധു ഉള്‍പ്പെടെ രണ്ടുപേരുടെ
അറസ്റ്റ് ഇന്നുണ്ടായേക്കും. ഇവര്‍ പൊലീസ് കസ്റ്റഡിയിലാണ്. മറ്റുചിലര്‍
നിരീക്ഷണത്തിലുമുണ്ട്. നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി എം.ജെ.സോജന്റെ
നേതൃത്വത്തില്‍ പുതിയ സംഘം അന്വേഷണം ഏറ്റെടുത്തു. മൂത്തകുട്ടി മരിച്ചു
രണ്ടുമാസത്തിനുള്ളിലാണ് രണ്ടാമത്തെ കുട്ടിയുടെയും മരണം. മൂത്തകുട്ടി
ആത്മഹത്യ ചെയ്ത അതേമുറിയിലായിരുന്നു രണ്ടാമത്തെ കുട്ടിയും ആത്മഹത്യചെയ്ത
നിലയില്‍ കണ്ടത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് പെണ്‍കുട്ടികള്‍
ക്രൂരമായ പീഡനത്തിന് ഇരയായിരുന്നവിവരം പുറത്തായത്. കേസന്വേഷണത്തിന്
ആദ്യംമുതല്‍ പൊലീസ് വേണ്ടത്ര ഗൗരവും കാട്ടിയിരുന്നില്ല.