Breaking News

Trending right now:
Description
 
Mar 09, 2017

ലൈംഗിക കുറ്റവാളികള്‍ക്കെതിരെ കര്‍ശനനടപടി: മുഖ്യമന്ത്രി

image ഏതു പരിവേഷമുണ്ടെങ്കിലും ലൈംഗിക കുറ്റവാളികള്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. സ്‌ത്രീകള്‍ക്കെതിരെ തുടര്‍ച്ചയായുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതില്‍ സര്‍ക്കാരും പൊലീസും വീഴ്‌ച വരുത്തിയെന്നു ആരോപിച്ച്‌ വനിതാദിനത്തില്‍ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തരപ്രമേയ നോട്ടീസിനു മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. പ്രതികള്‍ എത്ര ഉന്നതരായാലും ഒരുതരത്തിലുള്ള സംരക്ഷണവും ലഭിക്കില്ല. കൊട്ടിയൂരിലെ കേസിലെ വൈദികന്‌ എത്രകണ്ട്‌ അധപതനമാണ്‌ ഉണ്ടായത്‌. ആ മാന്യന്‌ ക്രിമിനല്‍മനസാണ്‌. അയാള്‍ വിദേശത്തേക്ക്‌ രക്ഷപ്പെടാന്‍ പോകുംവഴി പിടിയിലായത്‌ പൊലീസിന്റെ ജാഗ്രതമൂലമാണ്‌. കേസുമായി ബന്ധപ്പെട്ട്‌ ഏഴുപേരെക്കൂടി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ഇവരെ അറസ്റ്റുചെയ്യുന്നതിനുള്ള നടപടി സ്വീകരിച്ചുവരുന്നു. വാളയാറില്‍ ആദ്യകുട്ടി മരിച്ചപ്പോള്‍ പീഡനത്തിന്റെ സൂചന ആര്‍ക്കും ലഭിച്ചിരുന്നില്ല. പോസ്‌റ്റുമോര്‍ട്ടത്തെ തുടര്‍ന്നു രാസപരിശോധനാഫലം വന്നപ്പോഴാണ്‌ ഇക്കാര്യം വ്യക്തമായത്‌. കേസില്‍ പോക്‌സൊ നിയമപ്രകാരം കേസ്‌ എടുക്കും. പ്രതികള്‍ പൊലീസ്‌ നിരീക്ഷണത്തിലാണ്‌. കല്‍പ്പറ്റകേസില്‍ പ്രതികളെയെല്ലാം പിടിയിലായെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.