Breaking News

Trending right now:
Description
 
Mar 08, 2017

കേളത്തില്‍ കൃത്രിമ മഴ പെയ്യിക്കാന്‍ സാധ്യതതേടുമെന്ന്‌ മുഖ്യമന്ത്രി

image കേരളത്തില്‍ വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ കൃത്രിമ മഴ പെയ്യിക്കാന്‍ സാധ്യത തേടുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. കാര്‍മേഘങ്ങള്‍ റഡാര്‍ സംവിധാനം ഉപയോഗിച്ചു കണ്ടെത്തി രാസവസത്‌ുപ്രയോഗത്തിലൂടെ കൃത്രിമമഴ പെയ്യിക്കുന്ന കാര്യമാണ്‌ പരിഗണനയിലുള്ളത്‌. മഹാരാഷ്ട്രയും ആന്ധ്രാപ്രദേശും കൃത്രിമ മഴ പെയ്യിച്ചിട്ടുണ്ട്‌. വരള്‍ച്ചയെ പ്രതിരോധിക്കുന്നതിലുള്ള സര്‍ക്കാരിന്റെ വീഴ്‌ചകളെക്കുറിച്ചുള്ള അടിയന്തര പ്രമേയ നോട്ടീസിന്മേല്‍ നടന്ന ചര്‍ച്ചയ്‌്‌ക്കൊടുവിലാണ്‌ പുതിയ നീക്കം മുഖ്യമന്ത്രി വെളിപ്പെടുത്തിയത്‌. കൃത്രിമമഴ പെയ്യിക്കാനുള്ള സാധ്യത തേടാനുള്ള തീരുമാനം അഭിനന്ദാര്‍ഹമാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല വ്യക്തമാക്കി. കൃത്രിമ മഴയ്‌ക്കൊപ്പം കടല്‍വെള്ളം ശുദ്ധീകരിച്ച്‌ ഉപയോഗിക്കാനുള്ള സാധ്യത ആരായണമെന്നും അദ്ദേഹം പറഞ്ഞു. പെയ്യാന്‍ മടിച്ചു നില്‍ക്കുന്ന മഴമേഘങ്ങളെ സില്‍വര്‍ അയഡൈഡ്‌ എന്ന രാസവസ്‌തു വിതറി തണുപ്പിച്ച്‌ താഴേയ്‌ക്ക്‌ പെയ്യിക്കുന്നതാണ്‌ കൃത്രിമമഴ. കൃത്രിമമഴ പെയ്യിക്കുന്ന രാജ്യങ്ങളില്‍ ഏറെ മുന്നില്‍ ചൈനയാണ്‌. യുഎഇ അടുത്തകാലത്ത്‌ കൃത്രിമമഴ പെയ്യിക്കുന്നതില്‍ വിജയിച്ചു.