Breaking News

Trending right now:
Description
 
Mar 08, 2017

എസ്‌എസ്‌എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ഇന്നു ആരംഭിക്കും

image സംസ്ഥാനത്ത്‌ എസ്‌എസ്‌എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ഇന്ന്‌. കേരളത്തിലും ലക്ഷദ്വീപിലും ഗള്‍ഫ്‌ രാജ്യങ്ങളിലുമായുള്ള 2933 പരീക്ഷാകേന്ദ്രങ്ങളിലായി പത്താംക്ലാസ്‌ പരീക്ഷയെഴുതുന്നത്‌ 4,55,906 വിദ്യാര്‍ഥികളാണ്‌. ഹയര്‍സെക്കന്‍ഡറി പ്ലസ്‌ വണ്‍ പരീക്ഷയ്‌ക്ക്‌ 4,61,230 വിദ്യാര്‍ഥികളും പ്ലസ്‌ടുവിന്‌ 4,42,434 വിദ്യാര്‍ഥികളുമാണുള്ളത്‌. ഹയര്‍ സെക്കന്‍ഡറിക്ക്‌ 2050 പരീക്ഷാകേന്ദ്രങ്ങളാണുള്ളത്‌. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയും ഇന്നുമുതലാണ്‌. എസ്‌എസ്‌എല്‍സി പരീക്ഷ 27ന്‌ അവസാനിക്കും. രണ്ടുഘട്ടങ്ങളിലായിരിക്കും പത്താംക്ലാസിന്റെ ഉത്തരക്കടലാസ്‌ മൂല്യനിര്‍ണയം നടത്തുന്നത്‌. എസ്‌എസ്‌എല്‍സിക്ക്‌ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നത്‌ മലപ്പുറം തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എടരിക്കോട്‌ പികെഎംഎച്ച്‌എസില്‍ 2233 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതും. കുറവ്‌ കുട്ടനാട്‌ വിദ്യാഭ്യാസ ജില്ലയിലാണ്‌. ഹയര്‍ സെക്കന്‍ഡറിയും ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷയ്‌ക്ക്‌ ഇരുത്തുന്നതും മലപ്പുറം ജില്ലയാണ്‌. 1,55,986 പേര്‍. ഏറ്റവും കുറവ്‌ വിദ്യാര്‍ഥികള്‍ പരീക്ഷയ്‌ക്ക്‌ ഇരിക്കുന്നത്‌ വയനാട്‌ ജില്ലയിലാണ്‌.