Breaking News

Trending right now:
Description
 
Mar 07, 2017

എം.വി.ജയരാജന്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ്‌ സെക്രട്ടറി

image മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ്‌ സെക്രട്ടറിയായി സിപിഎം സംസ്ഥാന സമിതി അംഗവും മുന്‍ എംഎല്‍എയുമായ എം.വി.ജയരജാന്‍ ചുമതലയേറ്റു. പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും താല്‍പര്യപ്രകാരമാണ്‌ താന്‍ പ്രൈവറ്റ്‌ സെക്രട്ടറിയായതെന്നു ചുമതലയേറ്റശേഷം ജയരാജന്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഓഫിസ്‌ കൂടുതല്‍ ജനകീയമാക്കാനാകും. എല്ലാ ഉദ്യോഗസ്ഥരെയും കൂട്ടിയോജിപ്പിച്ചു പ്രവര്‍ത്തിക്കും. സര്‍ക്കാരിനെ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ്‌ ദൗത്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണത്തിനു വേഗം പോരെന്ന വിമര്‍ശനം നില്‍ക്കുന്ന സാഹചര്യത്തിലാണ്‌ പാര്‍ട്ടി നേതാവുകൂടിയായ എം.വി.ജയരാജന്‌ പുതിയചുമതല നല്‍കാന്‍ തീരുമാനമായത്‌. സംസ്ഥാനത്ത്‌ ഭരണസ്‌തംഭനമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലടക്കം ഫയലുകള്‍ കെട്ടിക്കിടക്കുകയാണെന്നും പാര്‍ട്ടിക്കുള്ളില്‍തന്നെ വിമര്‍ശനമുണ്ടായിരുന്നു. പുതിയ ചുമതലയേല്‍ക്കുന്നതിന്റെ ഭാഗമായി ലോട്ടറി ക്ഷേമനിധി ചെയര്‍മാന്‍ സ്ഥാനം എം.വി.ജയരജാന്‍ രാജിവച്ചു.