Mar 06, 2017
സ്കൂള്‍കുട്ടികള്‍ സഞ്ചരിച്ച ജീപ്പ് അപകടത്തില്‍പെട്ടു; മൂന്നു മരണം
എംസി റോഡില്‍ കൂത്താട്ടുകുളത്തിനടുത്ത് പുതുവേലില്‍ സ്കൂള്‍
കുട്ടികളുമായി പോയ ജീപ്പ് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചു ഡ്രൈവറും
രണ്ടു വിദ്യാര്‍ഥികളും മരിച്ചു. രാവിലെ എട്ടരയോടെയാണ് അപകടം. ഡ്രൈവര്‍
ജോസ് ജേക്കബ്, വിദ്യാര്‍ഥികള്‍ മുത്തോലപുരം സ്വദേശികള്‍ നയന ദിലപ്
(ഏഴ്), ആന്മരിയ ഷാജി (ഏഴ്) എന്നിവരാണ് മരിച്ചത്. കൂത്താട്ടുകുളം
മേരിഗിരി സ്കൂളിലെ വിദ്യാര്‍ഥികളാണ് മരിച്ചവര്‍. വാഹനത്തില്‍
ഉണ്ടായിരുന്ന 12 വിദ്യാര്‍ഥികള്‍ക്കു പരുക്കുണ്ട്. പതിനഞ്ച് കുട്ടികളാണ്
വാഹനത്തില്‍ ഉണ്ടായിരുന്നത്. പരുക്കേറ്റവരെ ആശുപത്രിയില്‍
പ്രവേശിപ്പിച്ചു. ഇലഞ്ഞി ഭാഗത്തുനിന്നു വന്ന ജീപ്പാണ് അപകടത്തില്‍
പെട്ടത്. ബൈക്ക് യാത്രികനെ ഇടിക്കാതിരിക്കാന്‍ ജീപ്പ്
വെട്ടിച്ചുമാറ്റുന്നതിനിടെ നിയന്ത്രണം വിട്ട് മതിലില്‍
ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമികാന്വേഷണത്തില്‍ പൊലീസ്
കണ്ടെത്തിയത്. അപകടത്തില്‍ ജീപ്പിന്റെ മുന്‍ഭാഗം തകര്‍ന്നു. ജോസിന്റെ
സ്വന്തം വാഹനാണ്. കരാര്‍ അടിസ്ഥാനത്തില്‍ സര്‍വീസ് നടത്തിവരുകയായിരുന്നു.