Breaking News

Trending right now:
Description
 
Jan 17, 2013

ഹുണ്ടായ്‌ കാറുകളുടെ വില ഫെബ്രുവരി ഒന്നുമുതല്‍ വര്‍ധിക്കും

image ഹുണ്ടായ്‌ കാറുകളുടെ വില ഫെബ്രുവരി ഒന്നുമുതല്‍ വര്‍ധിക്കുമെന്ന്‌ ഹുണ്ടായ്‌ മോട്ടോര്‍ ഇന്ത്യ അറിയിച്ചു. എല്ലാ മോഡലുകളുടെയും വില 20,000 രൂപാ വരെ വര്‍ധിക്കും. നിര്‍മാണ സാമഗ്രികളുടെ വില വര്‍ധനവും രൂപയുടെ മൂല്യത്തില്‍ ഉണ്ടായി കൊണ്ടിരിക്കുന്ന വ്യതിയാനവും മൂലം കാറുകളുടെ വില വര്‍ധിപ്പിക്കാതെ മുന്നോട്ട്‌ പോകാന്‍ കഴിയില്ലന്ന്‌ ഹുണ്ടായ്‌ മോട്ടോര്‍ ഇന്ത്യ, സെയില്‍സ്‌ ആന്‍ഡ്‌ മാര്‍ക്കറ്റിംഗ്‌ വൈസ്‌ പ്രസിഡന്റ്‌ രാകേഷ്‌ ശ്രീവാസ്‌തവ പറഞ്ഞു. 2.77-3.83 ലക്ഷം രൂപാ വരെ വിലയുള്ള എന്‍ട്രി ലെവല്‍ കാറായ ഇയോണ്‍ മുതല്‍ 22.61-25.63 ലക്ഷംരൂപയുടെ ആഢംബരവാഹനം എസ്‌യുവി സാന്റാ ഉള്‍പ്പടെയുള്ള എല്ലാ മോഡലുകളുടെയും വില വര്‍ധിക്കുമെന്ന്‌ ശ്രീവാസ്‌തവ അറിയിച്ചു.