Breaking News

Trending right now:
Description
 
Mar 06, 2017

കണ്ണൂര്‍ നഗരത്തില്‍ പുലി ആക്രമണം; എട്ടുമണിക്കൂറിനുശേഷം പിടികൂടി

image കണ്ണൂര്‍ നഗരത്തില്‍ ഇറങ്ങിയ പുലി ഭീതിപരത്തി. പുലിയുടെ ആക്രമണത്തില്‍ അഞ്ചുപേര്‍ക്കു പരുക്കേറ്റു. എട്ടുമണിക്കൂറിനുശേഷം മയക്കുവെടിവച്ചു പുലിയെവീഴ്‌ത്തി കൂട്ടിലാക്കി. ഇന്നലെ വൈകിട്ടു മൂന്നുമണിയോടെയാണ്‌ നഗരത്തില്‍ പുലിയിറങ്ങിയത്‌. സിറ്റിയിലെ തായത്തെരു എല്‍പി സ്‌കൂളിനു സമീപത്തായിരുന്നു പുലിയ ആദ്യം കണ്ടത്‌. ആളുകള്‍ ബഹളംവച്ചതോടെ ഇവിടെനിന്നു റോഡിലൂടെ ഓടിയ പുലി വീട്ടുമുറ്റത്ത്‌ നിന്നിരുന്ന നബീതിനെ (44) ആക്രമിച്ചു.നബീതിന്റെ കഴുത്തിനാണ്‌ കടിയേറ്റത്‌. പിന്നീട്‌ നിര്‍മാണതൊഴിലാളി ഒഡിഷ സ്വദേശി മനോജ്‌, നാട്ടുകാരായ അന്‍ഷീര്‍, കുഞ്ഞന്‍ എന്നിവരെയും ആക്രമിച്ചു. പരുക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സതേടി. ഊടുവഴികളിലൂടെയും വീടുകള്‍ക്കിടയിലൂടെയും ഭയന്നോടിയ പുലി റയില്‍വേ മേല്‍പ്പാലത്തിനു സമീപത്തെ കുറ്റിക്കാട്ടില്‍ ഒളിച്ചു. വിവരം അറിഞ്ഞെത്തിയ ആളുകളെ ഒഴിപ്പിക്കാന്‍ കഴിയാതെ വന്നതോടെ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇതിനിടെ കുറ്റിക്കാട്ടില്‍നിന്നു പുറത്തേക്കു ചാടിയ പുലി വനംവകുപ്പ്‌ ഉദ്യോഗസ്ഥനെയും ആക്രമിച്ചു. വീണ്ടും കുറ്റിക്കാട്ടിലേക്കു രക്ഷപ്പെട്ട പുലിയെ കുടുക്കാന്‍ വലസ്ഥാപിച്ചു. ഫോറസ്‌റ്റ്‌ വെറ്റിനറി ഓഫിസര്‍ ഡോ.അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ രാത്രി 10.45നു മയക്കുവെടിവച്ചു പുലിയെവീഴ്‌ത്തി കൂട്ടിലാക്കി. പുലിയ പിന്നീട്‌ ആറളം വന്യജീവി സങ്കേതത്തിലേക്കു മാറ്റി.