Breaking News

Trending right now:
Description
 
Mar 05, 2017

ഇന്‍ഡോ - അമേരിക്കന്‍ പ്രസ്‌ക്ലബ്‌ ഭാരവാഹികള്‍ ചുമതലയേറ്റു

image ന്യൂയോര്‍ക്ക്‌: നോര്‍ത്ത്‌ അമേരിക്കയിലെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെ ഏറ്റവും വലിയ കൂട്ടായ്‌മയായ ഇന്‍ഡോ-അമേരിക്കന്‍ പ്രസ്‌ക്ലബിന്റെ (ഐഎപിസി) 2017ലെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു. ന്യുയോര്‍ക്കിലെ ആന്റന്‍സില്‍ സ്ഥാനാരോഹണത്തോടനുബന്ധിച്ചു ആഘോഷ പരിപാടികള്‍ നടത്തി. ഇന്ത്യന്‍ പനോരമ ചീഫ്‌ എഡിറ്റര്‍ പ്രഫ.ഇന്ദ്രജിത്ത്‌ സലൂജ (പ്രസിഡന്റ്‌), കോളമിസ്‌റ്റും ജയ്‌ഹിന്ദ്‌ വാര്‍ത്തയുടെ എഡിറ്ററുമായ കോരസണ്‍ വര്‍ഗീസ്‌ (വൈസ്‌ പ്രസിഡന്റ്‌), എഴുത്തുകാരനും കോളമിസ്‌റ്റുമായ ജയിംസ്‌ ജയിംസ്‌ കരിക്കാട്ടില്‍, വൈഫൈ റിപ്പോര്‍ട്ടര്‍ എഡിറ്റര്‍ മിനിനായര്‍, പ്രമുഖ ഫോട്ടോഗ്രാഫര്‍ അനില്‍മാത്യു, എഴുത്തുകാരി ത്രേസ്യാമ്മ നാടാവള്ളിയില്‍ (വൈസ്‌ പ്രസിഡന്റുമാര്‍), ഫ്രീലാന്‍സ്‌ ജേര്‍ണലിസ്റ്റ്‌ ഈപ്പന്‍ ജോര്‍ജ്‌ (ജനറല്‍ സെക്രട്ടറി), അച്ചടി, ദൃശ്യമാധ്യമപ്രവര്‍ത്തകന്‍ തമ്പാനൂര്‍ മോഹനന്‍, എഴുത്തുകാരന്‍ അരുണ്‍ ഹരി, ഫോട്ടോഗ്രാഫര്‍മാരായ ഫിലിപ്പ്‌ മാരേറ്റ്‌, ലിജോ ജോണ്‍ (സെക്രട്ടറിമാര്‍), ബിജു ചാക്കോ (ട്രഷറര്‍), സജി ചാക്കോ (ജോയിന്റ്‌ ട്രഷറര്‍), ജിനു ആന്‍ മാത്യു (പിആര്‍ഒ), രൂപ്‌സി അരൂള (നാഷനല്‍ കോ ഓര്‍ഡിനേറ്റര്‍) എന്നീ എക്‌സിക്യുട്ടീവ്‌ കമ്മിറ്റി അംഗങ്ങളുടെയാണ്‌ സ്ഥാനാരോഹണം നടന്നത്‌. ന്യൂജേഴ്‌സിയിലെ സ്‌ട്രീറ്റ്‌ തീയറ്റര്‍ ഗ്രൂപ്പിന്റ്‌ സ്‌കിറ്റ്‌, കല്‍പ്പിത ചാകോട്ടിന്റെ ക്ലാസിക്കല്‍ ഡാന്‍സ്‌, സെന്റ്‌ ജോണ്‍സ്‌ കോളജ്‌ വിദ്യാര്‍ഥികളുടെ ബാന്‍ഗ്ര, സൂര്യമക്കാര്‍ അവതരിപ്പിച്ച ദോല്‍ എന്നിവ അരങ്ങിനു മാറ്റുകൂട്ടി. ന്യുയോര്‍ക്കിലെ ഡെപ്യൂട്ടി കോണ്‍സില്‍ ജനറല്‍ ഡോ.മനോജ്‌ കുമാര്‍ മൊഹപത്ര സമ്മേളനത്തില്‍ അധ്യക്ഷതവഹിച്ചു. പദ്‌മശ്രീ പുരസ്‌കാര ജേതാവും ടിവി ഏഷ്യ ചെയര്‍മാനും സിഇഒയുമായ എച്ച്‌.ആര്‍.ഷായെ ആദരിച്ചു. നാസു കൗണ്ടി കംപ്‌ട്രോളര്‍ ജോര്‍ജ്‌ മര്‍ഗോസ്‌ മുഖ്യാതിഥിയായിരുന്നു. ഡോ.വി.കെ.രാജു, ഡോ.ലീല രാജു എന്നിവരുടെ മ്യൂസിംഗ്‌സ്‌ ഓണ്‍ മെഡിസിന്‌ മിത്‌ ആന്‍ഡ്‌ ഹിസ്‌റ്ററി ഇന്ത്യാസ്‌ ലഗസി എന്നപുസ്‌തകത്തിന്റെ പ്രകാശനവും നടന്നു. സെന്റര്‍ ഫോര്‍ കമ്യൂണിറ്റി ആന്‍ഡ്‌ എത്‌നിക്‌ മീഡിയ കോ ഡയറക്ടര്‍ ജഹാംഗീര്‍ ഘട്ടക്‌ മുഖ്യപ്രഭാഷണം നടത്തി.