Breaking News

Trending right now:
Description
 
Mar 05, 2017

ഡോ.ബാബു സ്‌റ്റീഫനെ ഐഎപിസി ഡയറക്ടര്‍ബോര്‍ഡ്‌ ചെയര്‍മാനായി തിരഞ്ഞെടുത്തു

image ന്യൂയോര്‍ക്ക്‌: അമേരിക്കയിലെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്‌മയായ ഇന്‍ഡോ-അമേരിക്കന്‍ പ്രസ്‌ക്ലബിന്റെ (ഐഎപിസി) ഡയറക്ടര്‍ബോര്‍ഡ്‌ ചെയര്‍മാനായി പ്രമുഖ വ്യവസായിയും മാധ്യമസംരംഭകനുമായ ഡോ.ബാബു സ്‌റ്റീഫനെ തിരഞ്ഞെടുത്തു. കൈരളി ടിവിയുടെ സ്ഥാപക അംഗങ്ങളില്‍ ഒരാളായിരുന്നു. അമേരിക്കയിലെ ഇന്ത്യന്‍ കമ്യൂണിറ്റിക്കുവേണ്ടി വിവിധ മാധ്യമസ്ഥാപനങ്ങള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ രൂപീകരിച്ചു. അമേരിക്കയിലെ ഇന്ത്യാക്കാര്‍ക്കുവേണ്ടി ഡോ.ബാബു സ്‌റ്റീഫന്റെ ഉടമസ്ഥതയില്‍ എക്‌സ്‌പ്രസ്‌ ഇന്ത്യ, ഇന്ത്യ ദിസ്‌ വീക്ക്‌ എന്നീ പത്രങ്ങളും ആരംഭിച്ചു. കൈരളി ടിവിയില്‍ 88 എപ്പിസോഡുകളിലായി സംപ്രേഷണം ചെയ്‌ത ഷാജി എം സംവിധാനം നിര്‍വഹിച്ച സമ്മന്‍ ഇന്‍ അമേരിക്കയുടെ നിര്‍മാതാവാണ്‌. വാഷിഗ്‌ടണ്‍ ഡിസിയിലെ ദര്‍ശന്‍ ടിവി സ്ഥാപക പ്രൊഡ്യൂസര്‍കൂടിയാണ്‌ ഇദ്ദേഹം. രാഷ്ട്രീയത്തിലും സജീവമായുണ്ട്‌. വാഷിങ്‌ടണ്‍ ഡിസി മേയറുടെ ആദരവും അടുത്തിടെ ഡോ.ബാബു സ്‌റ്റീഫനെ തേടിയെത്തി. അമേരിക്കയില്‍ അറിയപ്പെടുന്ന സംരംഭകനായ ഡോ.ബാബു സ്‌റ്റീഫന്‍ ഡിസി ഹെല്‍ത്ത്‌ കെയര്‍ ഐഎന്‍സിയുടെ സിഇഒയും എസ്‌എം റിയാലിറ്റി എല്‍എല്‍സിയുടെ പ്രസിഡന്റുമാണ്‌. വാഷിഗ്‌ടണ്‍ ഡിസിയില്‍നിന്ന്‌ എംബിഎ നേടിയ ഇദ്ദേഹം 2006-ല്‍ പിഎച്ച്‌ഡിയും കരസ്ഥമാക്കി. രണ്ടുവര്‍ഷം ഇന്ത്യന്‍ കള്‍ച്ചറല്‍ ഏകോപനസമിതിയുടെ പ്രസിഡന്റായിരുന്നു. യുണൈറ്റഡ്‌ സ്റ്റേറ്റ്‌ കോണ്‍ഗ്രഷണല്‍ ഉപദേശക സമിതിയില്‍ അംഗവും ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍സ്‌ ഇന്‍ അമേരിക്കയുടെ റിജിയനല്‍ വൈസ്‌ പ്രസിഡന്റുമായിരുന്നു. അസോസിയേഷന്‍ ഓഫ്‌ ഇന്ത്യന്‍ ഇന്‍ അമേരിക്കയുടെ പ്രസിഡന്റായും ഡോ.ബാബു സ്‌റ്റീഫന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌.