Breaking News

Trending right now:
Description
 
Mar 05, 2017

ഫൊക്കാന കേരള കണ്‍വന്‍ഷന്‍: പോള്‍ കറുകപ്പള്ളിലും ഡോ.മാമ്മന്‍ജേക്കബും കോര്‍ഡിനേറ്റേഴ്‌സ്‌

ശ്രീകുമാര്‍ ഉണ്ണിത്താന്‍
image ഫൊക്കാന കേരള കണ്‍വന്‍ഷന്റെ കോര്‍ഡിനേറ്ററായി പോള്‍ കറുകപ്പള്ളിലിനെയും കോ കോര്‍ഡിനേറ്ററായി ഡോ.മാമ്മന്‍ സി.ജേക്കബിനെയും തിരഞ്ഞെടുത്തതായി പ്രസിഡന്റ്‌ തമ്പി ചാക്കോയും സെക്രട്ടറി ഫിലിപ്പോസ്‌ ഫിലിപ്പും അറിയിച്ചു. അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ കേരളാ കണ്‍വന്‍ഷന്‍ മെയ്‌ 27നു കേരളത്തില്‍ ആലപ്പുഴ ലേക്‌ പാലസ്‌ റിസോര്‍ട്ടില്‍ നടത്തും. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രഗത്ഭര്‍ പങ്കെടുക്കും. കണ്‍വന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ അമേരിക്കയില്‍ മാത്രമല്ല കേരളത്തിലും ഭംഗിയായി നടന്നുവരുന്നുവെന്നത്‌ അമേരിക്കന്‍മലയാളികള്‍ക്ക്‌ അഭിമാനിക്കാന്‍വകനല്‍കും. ഫൊക്കാനയുടെ ആദ്യകാലംമുതലുള്ള സജീവ പ്രവര്‍ത്തകനാണ്‌ പോള്‍ കറുകപ്പള്ളില്‍. 1983-ല്‍ സ്ഥാപിതമായ അമേരിക്കന്‍ മലയാളികളുടെ സംഘടനയുടെ സംഘടനയായ ഫൊക്കാനയുടെ സ്ഥാപക അംഗം മുതല്‍ ഇപ്പോള്‍ എത്തിനില്‍ക്കുന്ന ഫൗണ്ടേഷന്‍ ചെയര്‍മാന്‍വരെയുള്ള പദവികളില്‍ പ്രവര്‍ത്തിച്ചു. നാലുവര്‍ഷം തടര്‍ച്ചയായി ഫൊക്കാന പ്രസിഡന്റായിരുന്നു. മൂന്നുതവണ ട്രസ്റ്റിബോര്‍ഡ്‌ ചെയര്‍മാനായി. എന്‍എഫ്‌ഐയുടെ ഡയറക്ടര്‍ബോര്‍ഡ്‌ അംഗം, ഇന്ത്യന്‍ അമേരിക്കന്‍ പൊളിറ്റിക്കല്‍ ഫോറം പ്രസിഡന്റ്‌, ഓര്‍ത്തഡോക്‌സ്‌ സഭ മാനേജിങ്‌ കമ്മിറ്റി മെമ്പര്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അമേരിക്കന്‍ സംഘടനാ പ്രവര്‍ത്തകന്‍ തുടങ്ങിയ മേഖലകളില്‍ ഇപ്പോഴും സജീവമാണ്‌. ഹഡ്‌സണ്‍വാലി അസോസിയേഷന്‍ പ്രസിഡന്റായും കേരള സമാജം ഓഫ്‌ ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ പ്രസിഡന്റുമായിരുന്നു. ഡോ.മാമ്മന്‍ ജേക്കബ്‌ 1996-98വരെ ഫൊക്കാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. ഫൊക്കാന നടത്തിയ ചെസ്റ്റര്‍ കണ്‍വന്‍ഷന്‍ ചരിത്രവിജയത്തില്‍ എത്തിച്ചതില്‍ പ്രധാനപങ്കുവഹിച്ചത്‌ ഇദ്ദേഹമാണ്‌. നാസുവര്‍ഷം ട്രസ്റ്റി ബോര്‍ഡ്‌ മെമ്പര്‍, ഇലക്ഷന്‍ കമ്മിഷണര്‍ തുടങ്ങി ഫൊക്കാനയുടെ വിവിധ പദവികളും ഡോ.മാമ്മന്‍ ജേക്കബിനെ തേടിയെത്തി. ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ നാഷണല്‍ വൈസ്‌ പ്രസിഡന്റ്‌, മാര്‍ത്തോമ്മ സഭയുടെ പ്രതിനിധി തുടങ്ങിയ നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്‌.