Breaking News

Trending right now:
Description
 
Mar 04, 2017

അടൂരില്‍ ഏഴംകുളം തൂക്കത്തിന്‌ തുടക്കം

image ആടൂര്‍ ചരിത്ര പ്രസിദ്ധമായ ഏഴംകുളം തൂക്കത്തിന്‌ തുടക്കമായി. ഊരാണ്മാ തൂക്കത്തോടെയാണ്‌ ഏഴംകുളം ദേവീക്ഷേത്രത്തിലെ തൂക്കവില്ലുയര്‍ന്നത്‌. ഇത്തവണ 536 തൂക്കവില്ലില്‍ ഏറുമെന്ന്‌ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇതില്‍ 12 പേര്‍ കന്നിതൂക്കക്കാരണ്‌. സന്താനലബ്ധി, ഇഷ്ടകാര്യസാധ്യം എന്നിവയ്‌ക്കാണ്‌ ദേവീക്ഷേത്രത്തില്‍ തൂക്കവഴിപാട്‌ നടത്തുന്നത്‌. ആദ്യമായി തൂക്കവില്ലിലേറുന്നവര്‍ മകരഭരണി നാള്‍ മുതലും മറ്റു തൂക്കക്കാര്‍ ശിവരാത്രി മുതലും വ്രതം അനുഷ്‌ഠിക്കേണ്ടതുണ്ട്‌. തൂക്കക്കാര്‍ ചമയങ്ങളണിഞ്ഞ്‌ മുതുകില്‍ ചൂണ്ടല്‍ കോര്‍ത്ത്‌ മാറും വയറും ചേരുന്ന ഭാഗത്ത്‌ താങ്ങുമുണ്ടുറപ്പിച്ച്‌ തൂക്കവില്ലില്‍ ഏറുമ്പോള്‍ കരക്കാര്‍ തൂക്കവില്ലുയര്‍ത്തും. തൂക്കവില്ല്‌ ക്ഷേത്രത്തിനു ചുറ്റിനും ഒരുവലത്തുവച്ച്‌ ദേവിക്കു മുമ്പില്‍ എത്തുന്നതോടെ വഴിപാട്‌ പൂര്‍ത്തിയാകും. ഞായറാഴ്‌ചരാത്രിവരെ തൂക്കവഴിപാട്‌ നീണ്ടുനില്‍ക്കും. ആയിരങ്ങളാണ്‌ ഏഴംകുളം ക്ഷേത്രത്തില്‍ ഈ വഴിപാടിനായി എത്തുന്നത്‌.