Breaking News

Trending right now:
Description
 
Mar 04, 2017

കൊല്ലത്ത്‌ കെഎസ്‌ആര്‍ടിസിയും സ്വകാര്യബസും കൂട്ടിയിടിച്ച്‌ മൂന്നുമരണം

image കൊല്ലം അയൂരിനു സമീപം കെഎസ്‌ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റില്‍ സ്വകാര്യ ബസിടിച്ച്‌ മൂന്നു പേര്‍ മരിച്ചു. നാല്‍പതോളം പേര്‍ക്ക്‌ പരുക്കേറ്റു. പരുക്കേറ്റവരില്‍ ഏഴുപേരുടെ നില ഗുരുതരമാണ്‌. എംസി റോഡില്‍ കമ്പംകോട്‌ പാലത്തിനു സമീപം ഇന്നലെ രാത്രിയിലായിരുന്നു അപകടം. മരിച്ചവരില്‍ പെരുമ്പാവൂര്‍ സ്വദേശിനിയായ രമ്യയെ തിരിച്ചറിഞ്ഞു. തിരുവനന്തപുരം ഇന്‍ഫോസിസില്‍ ഉദ്യോഗസ്ഥയാണ്‌ രമ്യ. യുവാവും യുവതിയുമാണ്‌ മരിച്ച മറ്റു രണ്ടുപേര്‍. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍കോളജ്‌ ആശുപത്രിയിലും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. റോഡിലേക്കു ചാഞ്ഞുനിന്ന വട്ടമരത്തിന്റെ ശിഖരത്തില്‍ പിന്‍ഭാഗം ഇടിച്ച സ്വകാര്യബസ്‌ നിയന്ത്രണം വിട്ട്‌ കെഎസ്‌ആര്‍ടിസി ബസിന്റെ വശത്ത്‌ ഇടിക്കുകയായിരുന്നു. ഇതിനുശേഷം സമീപത്തെ മതിലില്‍ ഇടിച്ചാണ്‌ സ്വകാര്യബസ്‌ നിന്നത്‌. അപകടത്തില്‍ കെഎസ്‌ആര്‍ടിസി ബസിന്റെ ഡ്രൈവര്‍സീറ്റിന്റെ ഭാഗം പൂര്‍ണമായും തകര്‍ന്നു. സീറ്റുകള്‍ ഇളകിത്തെറിച്ചു. ഈ വശത്തിരുന്നവരാണ്‌ മരിച്ച മൂന്നുപേരും.