Breaking News

Trending right now:
Description
 
Mar 04, 2017

നടിയെ ആക്രമിച്ചകേസ്‌: പൊലീസിന്റെ നിഗമനം തെറ്റിയോ?

image നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചസംഭവത്തില്‍ ക്വട്ടേഷന്‍സംഘം ഉള്‍പ്പെട്ടിട്ടില്ലെന്ന നിഗമത്തിലേക്ക്‌ പൊലീസ്‌ എത്തുന്നു. അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ ക്വട്ടേഷന്‍സംഘമാണ്‌ ആക്രമണത്തിനു പിന്നിലെന്നാണ്‌ പൊലീസ്‌ തീര്‍ച്ചയാക്കിയിരുന്നു. ആഭ്യന്തരമന്ത്രി ക്വട്ടേഷന്‍സംഘത്തിന്റെ സാധ്യതയില്ലെന്നു പറഞ്ഞത്‌ അന്വേഷണസംഘത്തില്‍ അതൃപ്‌തിക്കിടയാക്കുകയും ചെയ്‌തു. പൊലീസിന്റെ തുടരന്വേഷണത്തിലാണ്‌ ക്വട്ടേഷന്‍ സംഘം ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നു നിഗമനത്തില്‍ എത്തിയിരിക്കുന്നത്‌. കേസിലെ മുഖ്യപ്രതി സുനില്‍കുമാര്‍ (പള്‍സര്‍ സുനി) പറഞ്ഞത്‌ നടിയെ തെറ്റിദ്ധരിപ്പിക്കാനാണെന്നു പൊലീസ്‌ കരുതുന്നു. പിടിയിലായ പള്‍സര്‍സുനി, വടിവാള്‍ സലിം, പ്രദീപ്‌, തമ്മനം മണികണ്‌ഠന്‍, ഡ്രൈവര്‍ മാര്‍ട്ടിന്‍ എന്നിവര്‍ക്കെതിരെ മാത്രമാണ്‌ ഇതുവരെ തെളിവ്‌ ലഭിച്ചത്‌. ഇക്കാര്യങ്ങള്‍ ഉറപ്പിക്കാനായി കൂട്ടുപ്രതികളെ വീണ്ടും ചോദ്യം ചെയ്യുകയും സാക്ഷികളുടെ മൊഴി വീണ്ടും പരിശോധിക്കാനുമാണ്‌ പൊലീസിന്റെ തീരുമാനം. നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുമ്പോള്‍ ഇത്‌ ക്വട്ടേഷനാണ്‌ പള്‍സര്‍സുനി പറഞ്ഞിരുന്നു. വഴങ്ങിയില്ലെങ്കില്‍ മരുന്നുനല്‍കി മയക്കി ഫ്‌ളാറ്റിലേക്ക്‌ കൊണ്ടുചെല്ലാനാണ്‌ നിര്‍ദേശമെന്നും സുനി പറഞ്ഞതായിട്ടാണ്‌ മൊഴിയിലുള്ളത്‌. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയെങ്കിലും ക്വട്ടേഷന്‍ സാധ്യത കണ്ടെത്തിയില്ല. ക്വട്ടേഷനുണ്ടെന്ന്‌ പള്‍സര്‍ സുനി പറഞ്ഞത്‌ നടിയെ തെറ്റിദ്ധരിപ്പിക്കാനാണെന്നാണ്‌ പൊലീസിന്റെ നിഗമനം.