Breaking News

Trending right now:
Description
 
Mar 03, 2017

ആര്‍എസ്‌എസിന്റെ കൊലവിളി പുച്ഛിച്ചുതള്ളുന്നുവെന്ന്‌ പിണറായി

image ഉജ്ജയിനിയില്‍ ആര്‍എസ്‌എസ്‌ നേതാവ്‌ തനിക്കെതിരെ നടത്തിയ കൊലവിളി പുച്ഛിച്ചുതള്ളുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. ആര്‍എസ്‌എസ്‌ പലരുടെയും തല എടുത്തിട്ടുണ്ട്‌. അതുകൊണ്ട്‌ ആവഴിക്ക്‌ നടക്കാതിരിക്കാന്‍ ആവില്ലല്ലോ-പിണറായി ഫെയ്‌സ്‌ബുക്കില്‍ പരിഹസിച്ചു. പിണറായിയുടെ തലയ്‌ക്കു വിലയിട്ടു പ്രദേശിക ആര്‍എസ്‌എസ്‌ നേതാവ്‌ നടത്തിയ പ്രസ്‌താവന ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. അതുകൊണ്ടുതന്നെ ആര്‍എസ്‌എസ്‌ കേന്ദ്രനേതൃത്വം നേതാവിന്റെ പ്രഖ്യാപനം തള്ളിക്കളഞ്ഞത്‌. സിപിഎമ്മിന്റെ അസഹിഷ്‌ണുതയ്‌ക്കും അക്രമത്തിനുമെതിരെയാണ്‌ ആര്‍എസ്‌എസിന്റെ പ്രതിഷേധമെന്നും വ്യക്തികള്‍ക്ക്‌ എതിരെയല്ലന്നുമായിരുന്നു കേന്ദ്രനേതൃത്വത്തിന്റെ പ്രതികരണം. പ്രാദേശിക നേതാവിന്റെ പ്രസ്‌താവനയോടു യോജിപ്പില്ലെന്നു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്‌ണന്‍ വ്യക്തമാക്കി. അതേസമയം, ആര്‍എസ്‌എസിനു പിണറായിയുടെ രോമത്തെപോലും തൊടാന്‍ കഴിയില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പ്രതികരിച്ചു. ആര്‍എസ്‌എസിന്റെ ഭീഷണിക്കു മുമ്പില്‍ വിറയ്‌ക്കുന്നവരല്ല സിപിഎം. ഒരു സംസ്ഥാന മുഖ്യമന്ത്രിയുടെ തലകൊയ്യുമെന്ന വെല്ലുവിളി ഇത്തരത്തിലാദ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.