Mar 03, 2017
ഫാ.ഉഴുന്നാലിന്റെ മോചനത്തിന് നാളെ പ്രത്യേക പ്രാര്‍ഥന
യെമനില്‍ ഭീകരരുടെ തടവില്‍ കഴിയുന്ന മലയാളി വൈദികന് ഫാ.ടോം ഉഴുന്നാലിന്റെ
മോചനം എത്രയും വേഗം സാധ്യമാക്കുന്നതിനു നാളെ എറണാകുളം ടൗണ്‍ ഹാളില്‍
പ്രത്യേക പ്രാര്‍ഥനയും സമ്മേളനവും നടത്തും. തടവിലാക്കപ്പെട്ടതിന്റെ ഒന്നാം
വാര്‍ഷികത്തോടനുബന്ധിച്ചാണ് പ്രാര്‍ഥനാ സമ്മേളനം നടത്തുന്നത്. കേരള
കാത്തലിക് ബിഷപ് കൗണ്‍സില്‍, സലേഷ്യന്സഭ ബെംഗളൂരു പ്രോവിന്‍സ്
എന്നിവര്‍ നേതൃത്വം നല്‍കും. വൈകിട്ട് അഞ്ചിനു ചേരുന്ന സമ്മേളനത്തില്‍
കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ് ഡോ.എം.സൂസപാക്യം അധ്യക്ഷതവഹിക്കും.
മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ്
കാതോലിക്കാബാവ, മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്
ആലഞ്ചേരി, ആര്‍ച്ച്ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പില്‍ എന്നിവരും
പങ്കെടുക്കും. അതേസമയം, ഫാ.ടോം ഉഴുന്നാലിന്റെ മോചനത്തിനായി കേന്ദ്രത്തില്‍
സമ്മര്‍ദ്ദം ചെലുത്തുമെന്നു മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി എ.കെ.ബാലന്
നിയമസഭയില്‍ വ്യക്തമാക്കി. ഇതിനായി സര്‍വകക്ഷി സംഘത്തെ കേന്ദ്രത്തിലേക്ക്
അയയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.