Breaking News

Trending right now:
Description
 
Mar 03, 2017

ബിലീവേഴ്‌സ്‌ ചര്‍ച്ചില്‍ 12 ബിഷപ്പുമാര്‍ അഭിഷിക്തരായി

image ബിലിവേഴ്‌്‌സ്‌ ചര്‍ച്ചിന്റെ 12 പുതിയ ബിഷപ്പുമാര്‍ അഭിഷിക്തരായി. തിരുവല്ലയിലെ സഭാ ആസ്ഥാനത്തെ സെന്റ്‌ തോമസ്‌ കത്തീഡ്രലില്‍ നടന്ന സ്ഥാനാരോഹണ ശുശ്രൂഷയ്‌ക്ക്‌ സഭാധ്യക്ഷന്‍ ഡോ.കെ.പി.യോഹന്നാന്‍ മെത്രാപ്പൊലീത്ത മുഖ്യകാര്‍മികത്വംവഹിച്ചു. സഭാധ്യക്ഷന്‍ നവബിഷപ്പുമാര്‍ക്ക്‌ മുദ്രമോതിരം, ബൈബിള്‍, കുരിശ്‌, തൊപ്പി, അംശവടി, സ്ഥാനചിഹ്നങ്ങള്‍ എന്നിവ സമ്മാനിച്ചു. റവ.പ്രെയ്‌സണ്‍ ജോണ്‍, റവ. റോയ്‌ ഐസക്‌, റവ.അനൂപ്‌ ജെന, റവ.സാംകുട്ടി ഐസക്‌, റവ.ജോജു മാത്യൂസ്‌, റവ.ഡാനിയേല്‍ പുന്നൂസ്‌, റവ.ജാഫ ഐമോള്‍, റവ. ജെബ്ബാ സിങ്‌, റവ. സാമുവല്‍ തോമസ്‌ നാംപുഴിയില്‍, റവ.സക്കറിയാ ജോസ്‌ പുത്തന്‍വീട്ടില്‍, റവ.മാര്‍ട്ടിന്‍ കെ.ഈസോപ്പന്‍, റവ.ജേസു പ്രസാദ്‌ എന്നിവരാണ്‌ മേല്‍പട്ട സ്ഥാനത്തേക്ക്‌ ഉയര്‍ത്തപ്പെട്ടത്‌. പുതിയ ബിഷപ്പുമാര്‍ അഭിഷിക്തരായതോടെ സഭയില്‍ 21 ബിഷപ്പുമാരായി. പുതിയ ബിഷപ്പുമാരുടെ ഭദ്രാസനങ്ങള്‍ പിന്നീടേ പ്രഖ്യാപിക്കുകയുള്ളൂ.