Breaking News

Trending right now:
Description
 
Mar 02, 2017

അരിവില കുതിച്ചുയര്‍ന്നു; ആന്ധ്രയില്‍നിന്നു 1000 ടണ്‍ അരി എത്തിക്കും

image അരിവില കിലോയ്‌ക്കു 50രൂപയിലെത്തിയതോടെ വിലനിയന്ത്രിക്കാന്‍ ആന്ധ്രയില്‍നിന്നു 1000 ടണ്‍ അരി എത്തിക്കാന്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചു. അരി വില്‍പ്പനയ്‌ക്കു മാത്രമായി എല്ലാ ജില്ലകളിലും അരിക്കടകള്‍ ഈമാസം തുടങ്ങും. കേരളത്തില്‍ ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന ജയ ഉള്‍പ്പെടെ ഇനങ്ങളാണ്‌ ആന്ധ്രയില്‍നിന്നു സര്‍ക്കാര്‍ നേരിട്ട്‌ എത്തിക്കുന്നത്‌. 60 ടണ്‍ അരി ഇന്നു എത്തുമെന്നാണ്‌ സര്‍ക്കാര്‍ വ്യക്തമാക്കിയത്‌. അരിക്ക്‌ 21 ശതമാനംവരെ വില വര്‍ധിച്ചുവെന്നു വകുപ്പുമന്ത്രി പി.തിലോത്തമന്‍ നിയമസഭയില്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. ആന്ധ്രയില്‍നിന്നു അരി എത്തുന്നതോടെ വിലകുറയും. കേന്ദ്ര ക്വോട്ട കുറച്ചതിനെ തുടര്‍ന്നുണ്ടായ അരി ദൗര്‍ലഭ്യവും വിലക്കയറ്റത്തിനു കാരണമാണെന്ന വികാരവും നിയമസഭയിലുണ്ടായി. പിടിപ്പുകെട്ട മന്ത്രി രാജിവയ്‌ക്കണമെന്നു പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല ആവശ്യപ്പെട്ടു.