Breaking News

Trending right now:
Description
 
Mar 01, 2017

നടന്‍ ധനുഷ്‌ തങ്ങളുടെ മകനെന്ന്‌ ദമ്പതികള്‍; കോടതിയില്‍ അടയാള പരിശോധന നടത്തി

image നടന്‍ ധനുഷ്‌ തങ്ങളുടെ മകനാണെന്ന അവകാശവാദവുമായി മേലൂര്‍ സ്വദേശി ആര്‍.കതിരേശന്‍, ഭാര്യ മീനാക്ഷി എന്നിവര്‍ നല്‍കിയ ഹര്‍ജി മദ്രാസ്‌ ഹൈക്കോടതി മധുരബെഞ്ച്‌ ഇന്നലെ പരിഗണിച്ചു. ദമ്പതികള്‍ നല്‍കിയ ഹര്‍ജിയില്‍ നടന്‍ ധനുഷ്‌ കോടതിയില്‍ ഹാജരായി. തിരിച്ചറിയല്‍ അടയാളങ്ങളുടെ പരിശോധന കോടതിയില്‍ നടന്നു. നാളെയാണ്‌ അന്തിമവാദം. സംവിധായകനായ പിതാവ്‌ കസ്‌താരി രാജയ്‌ക്കും അമ്മ വിജയലക്ഷ്‌മിക്കുമൊപ്പമാണ്‌ ധനുഷ്‌ കോടതിയില്‍ എത്തിയത്‌. ധനുഷ്‌ തങ്ങളുടെ മൂത്തമകന്‍ കലൈസെല്‍വനാണെന്നാണ്‌ മേലൂര്‍ സ്വദേശികളായ ദമ്പതികള്‍ പറയുന്നത്‌. 1985-ല്‍ മധുരയിലെ രാജാജി ആശുപത്രിയിലാണ്‌ ധനുഷ്‌ ജനിച്ചതെന്നാണ്‌ ഇവരുടെ വാദം. പ്ലസ്‌ വണ്ണിനു പഠിക്കുമ്പോള്‍ സിനിമയില്‍ അഭിനയിക്കാനായി വീടുവിടുകയായിരുന്നു. ചെന്നൈയിലേക്കാണ്‌ പോയത്‌. തങ്ങള്‍ക്ക്‌ ധനുഷ്‌ ജീവനാംശം തരണമെന്നും ഈ ദമ്പതികള്‍ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.