Breaking News

Trending right now:
Description
 
Mar 01, 2017

ആ മൊബൈല്‍ ഫോണ്‍ എവിടെ? തിരച്ചിലിനായി നാവികസേന എത്തി

image മലയാളത്തിലെ പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ നാവികസേനയുടെ സഹായത്തടെ പൊലീസ്‌ കൊച്ചി കായലില്‍ തിരച്ചില്‍ നടത്തി. ഹൈക്കോടതിക്കു സമീപം ഗോശ്രീ പാലത്തില്‍നിന്നു മൊബൈല്‍ഫോണ്‍ കായലില്‍ എറിഞ്ഞതായി കഴിഞ്ഞദിവസം കേസില്‍ അറസ്‌റ്റിലായ മുഖ്യപ്രതി സുനില്‍കുമാറിന്റെ (പള്‍സര്‍ സുനി) മൊഴിയെ തുടര്‍ന്നാണ്‌ തിരച്ചിലിനായി നാവികസേനയുടെ സഹായം പൊലീസ്‌ തേടിയത്‌. മുങ്ങല്‍വിദഗ്‌ധരുടെ സഹായത്തോടെ ആറുമണിക്കൂര്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫോണ്‍ കണ്ടെടുക്കാന്‍ കഴിഞ്ഞില്ല. സുനില്‍കുമാര്‍ കുറ്റകൃത്യത്തിനുശേഷം എത്തിയ അമ്പലപ്പുഴയിലെ സുഹൃത്തിന്റെ വീട്ടില്‍ പൊലീസ്‌ നടത്തിയ പരിശോധനയില്‍ സുനില്‍കുമാര്‍ ഉപേക്ഷിച്ചതായി കരുതുന്ന സിംകാര്‍ഡും മെമ്മറികാര്‍ഡും പൊലീസ്‌ കണ്ടെത്തി.