Breaking News

Trending right now:
Description
 
Feb 28, 2017

കോളജ്‌ ഹോസ്‌റ്റലുകളിലെ രോഗബാധ: സര്‍ക്കാര്‍ ഇടപെടണമെന്ന്‌ ടിആര്‍എ

image വേനല്‍ ശക്തമായതോടെ കേരളത്തിലെ വിവിധ കോളജ്‌ ഹോസ്‌റ്റലുകളില്‍ പടര്‍ന്നു പിടിക്കുന്ന രോഗങ്ങള്‍ നിയന്ത്രണ വിധേയമാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന്‌ ആലപ്പുഴയിലെ തത്തംപള്ളി റസിഡന്റ്‌സ്‌ അസോസിയേഷന്‍ (ടിആര്‍എ) ആവശ്യപ്പെട്ടു. കഴിഞ്ഞ ഏതാനും ആഴ്‌ചകളായി വിദ്യാര്‍ഥികള്‍ക്കിടയില്‍ പനി, ചുമ, ഛര്‍ദ്ദില്‍, വയറ്റിളക്കം, മഞ്ഞപ്പിത്തം തുടങ്ങിയ വ്യാധികള്‍ പടരുകയാണ്‌. ശുദ്ധജലത്തിന്റെ അപര്യാപ്‌തതയും ഭക്ഷണത്തിന്റെ ഗുണനിലവാരമില്ലായ്‌മയുമാണ്‌ അസുഖങ്ങള്‍ക്ക്‌ കാരണമാകുന്നത്‌. പ്രഫഷനല്‍ കോളജുകളുടേത്‌ അടക്കമുള്ള ഹോസ്‌റ്റലുകളില്‍ താമസിക്കുന്ന വിദ്യാര്‍ഥികളുടെ ആരോഗ്യം നശിക്കുന്നുവെന്നുമാത്രമല്ല രോഗബാധ വിദ്യാഭ്യാസത്തിനു തടസമുണ്ടാവുകയും ചെയ്യുന്നു.