Feb 28, 2017
തെരുവുനായ്ക്കള്‍ ഓടിച്ച വീട്ടമ്മയായ യുവതി വീണു മരിച്ചു
ചവറയില്‍ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍നിന്നു ഓടി രക്ഷപ്പെടാന്‍
ശ്രമിക്കുന്നതിനിടെ വീട്ടമ്മയായ യുവതി വീണു മരിച്ചു. പന്മന മാവേലി ഐഷ
മന്‍സിലില്‍ സജീവിന്റെ ഭാര്യ അമീന (26) ആണ് മരിച്ചത്. തിങ്കളാഴ്ച
ഉച്ചകഴിഞ്ഞാണ് സംഭവം. വീടിനടുത്തുള്ള പാല് സൊസൈറ്റിയില്‍നിന്നു പാല്
വാങ്ങാന്‍ തൊട്ടടുത്തുള്ള പുരയിടത്തിലൂടെ പോകുമ്പോള്‍ കുരച്ചുകൊണ്ട്
എത്തിയ നായ്ക്കള്‍ ആക്രമിക്കാന്‍ ശ്രമിച്ചു. ഇതുകണ്ട് ഭയന്ന്
നിലവിളിച്ചുകൊണ്ടോടിയ അമീന മുഖമടിച്ചുവീണു. വീണതിന്റെ അഘാതത്തിലാണ് മരണം
സംഭവിച്ചത്. ബഹളം കേട്ട് സമീപവാസികള്‍ എത്തിയപ്പോള്‍ നായ്ക്കൂട്ടം
അമീനയുടെ ഷാള്‍ കടിച്ചെടുത്തുകൊണ്ട് ഓടുന്നതാണ് കണ്ടത്. അമീനയെ
ആശുപത്രിയില്‍ എത്തിച്ചിരുന്നു. നാലുമാസം മുമ്പ് രണ്ടാമത്തെ കുഞ്ഞിനെ
പ്രസവിച്ച അമീന വിശ്രമത്തിലായിരുന്നു.