Breaking News

Trending right now:
Description
 
Feb 28, 2017

സെക്രട്ടറിയേറ്റിനു മുമ്പില്‍ കരച്ചില്‍ സമരം; അധികാരികള്‍ കണ്ണുതുറക്കുമോ?

image അധികാരികളുടെ കണ്ണുതുറപ്പിക്കാന്‍ കരച്ചില്‍ സമരവുമായി തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുമ്പില്‍ കാസര്‍ഗോഡ്‌ ജനകീയ സമതി പ്രവര്‍ത്തകര്‍ എത്തി. സെക്രട്ടറിയേറ്റിനു മുമ്പില്‍ മാറത്തടിച്ചു നിലവിളിച്ചുകൊണ്ട്‌ ഒരുകൂട്ടം ആളുകള്‍ സമരം ചെയ്യുന്നതുകണ്ട്‌ സെക്രട്ടറിയേറ്റ്‌ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ അങ്കലാപ്പിലാവുകയും ചെയ്‌തു. ഒട്ടേറെ സമരമുറകള്‍ കണ്ട സംസ്ഥാനനഗരി വ്യത്യസ്‌തമായ സമരമുറ കാണുന്നത്‌ ഇതാദ്യമാണ്‌. കാസര്‍ഗോഡ്‌-ബദിയടുക്ക മലയോര മേഖലയിലെ പൊട്ടിത്തകര്‍ന്ന റോഡുകള്‍ നന്നാക്കണമെന്നും പ്രദേശത്തെ ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ്‌ ജനകീയ സമതി ഇത്തരത്തിലൊരു സമരം നടത്തിയത്‌. തങ്ങളുടെ റോഡ്‌ തകര്‍ന്നു യാത്രദുരിതമായിട്ടു വര്‍ഷങ്ങളായെന്നാണ്‌ നാട്ടുകാരുടെ പരാതി. ഇക്കാര്യങ്ങള്‍ ജനകീയ സമിതി പലപ്രാവശ്യം അധികാരികളുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും അവഗണനയായിരുന്നു ഫലം. തുടര്‍ന്ന്‌ ബദിയടുക്ക പിഡബ്ല്യുഡി ഓഫിസിനു മുമ്പില്‍ അനിശ്ചിതകാല സമരം ആരംഭിച്ചു. സമരം 18 ദിവസം പിന്നിട്ടിട്ടും അധികാരികള്‍ കണ്ടില്ലെന്നു നടിച്ചതോടെ ജനകീയസമിതി സെക്രട്ടറിയേറ്റിനു മുമ്പില്‍ സമരത്തിന്‌ എത്തിയത്‌.