Breaking News

Trending right now:
Description
 
Feb 27, 2017

കാരുണ്യ ചികിത്സ അട്ടിമറിക്കാന്‍ നീക്കം: കെ.എം.മാണി ഉപവാസ സമരം തുടങ്ങി

image കാരുണ്യാ ചികിത്സാ പദ്ധതി അട്ടിമറിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന നീക്കത്തിനെതിരെ കേരളാ കോണ്‍ഗ്രസ്‌ (എം) ചെയര്‍മാന്‍ കെ.എം.മാണി എംഎല്‍എ തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുമ്പില്‍ നിരാഹാര സമരം ആരംഭിച്ചു. വൈകിട്ട്‌ സമരം സമാപിക്കും. വര്‍ക്കിങ്‌ ചെയര്‍മാന്‍ പി.ജെ.ജോസഫ്‌, ഡെപ്യൂട്ടി ചെയര്‍മാന്‍ സി.എഫ്‌.തോമസ്‌, വൈസ്‌ ചെയര്‍മാന്‍ ജോസ്‌ കെ.മാണി എംപി, ജോയി എബ്രഹാം എംപി തുടങ്ങി നിരവധി നേതാക്കള്‍ മാണിക്കൊപ്പം നിരാഹാര സമരം നടത്തുന്നുണ്ട്‌. പാര്‍ട്ടി സംസ്ഥാന ഭാരവാഹികളും ജില്ലാ പ്രസിഡന്റുമാരും പോഷകസംഘടനാ നേതാക്കളും സമരരംഗത്തുണ്ട്‌. ഇന്ത്യയ്‌ക്കാകെ മാതൃകയായ ജീവകാരുണ്യ പദ്ധതിയാണ്‌ കാരുണ്യ പദ്ധതിയെന്നാണ്‌ കേരളാ കോണ്‍ഗ്രസിന്റെ നിലപാട്‌. 2011ലെ സംസ്ഥാന ബജറ്റിലൂടെയാണ്‌ കെ.എം.മാണി കാരുണ്യ ചികിത്സാ പദ്ധതി പ്രഖ്യാപിച്ചത്‌. നിര്‍ധനരായ ഒന്നരലക്ഷത്തിലേറെ പേര്‍ക്ക്‌ 1200 കോടി രൂപയോളം സഹായമായി നല്‍കി. ചികിത്സിക്കാന്‍ പണമില്ലാതെ വിഷമിക്കുന്ന രോഗികള്‍ക്കു സഹായം നിഷേധിക്കുന്നത്‌ വഞ്ചനയാണെന്നും ആ നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും മാണി ആവശ്യപ്പെട്ടു.