Breaking News

Trending right now:
Description
 
Feb 27, 2017

നോക്കിയ-3310 വീണ്ടും വിപണിയില്‍

image നോക്കിയയുടെ ജനപ്രിയ മോഡലായിരുന്ന നോക്കിയ 3310 പതിനേഴു വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും വിപണിയില്‍ അവതരിപ്പിച്ചു. ഡ്യൂവല്‍ സിം ഫോണായാണ്‌ വിപണിയില്‍ എത്തിച്ചത്‌. 49 രൂപയാണ്‌ ആഗോളമാര്‍ക്കറ്റിലെ വില. നാലു കളറുകളില്‍ നോക്കിയ ലഭ്യമാണ്‌. ഡിസ്‌പ്ലേ കളറാക്കിയിട്ടുണ്ട്‌. 2 എംപി ക്യാമറയും മൈക്രോ എസ്‌ഡി കാര്‍ഡും ഉള്‍പ്പെടുത്തിയാണ്‌ അവതരിപ്പിച്ചിരിക്കുന്നത്‌. തുടര്‍ച്ചയായി 22 മണിക്കൂര്‍ സംസാരിക്കുന്നതിന്‌ തടസമില്ലെന്ന വാഗ്‌ദാനം കമ്പനി നല്‍കുന്നുണ്ട്‌. ലോകത്ത്‌ ഏറ്റവും അധികം വിറ്റഴിഞ്ഞ മൊബൈല്‍ ഫോണുകളിലൊന്നാണ്‌ നോക്കിയ 3310. കണക്കുകള്‍ അനുസരിച്ച്‌ 12.6 കോടി ഫോണുകള്‍ വിറ്റഴിച്ചു. ജിഎസ്‌എം മൊബൈല്‍ഫോണായ നോക്കിയ 3310 ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്‌ 2000ത്തിലാണ്‌. പലരും മൊബൈല്‍ഫോണ്‍ ഉപയോഗിച്ചുതുടങ്ങിയതുതന്നെ നോക്കിയ ഉപയോഗിച്ചാണെന്നതാണ്‌ ശ്രദ്ധേയം.