Feb 26, 2017
നിശ്ചയിച്ച വിവാഹത്തില്‍നിന്നു ഗായിക വൈക്കം വിജയലക്ഷ്മി പിന്മാറി
നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍നിന്നു താന്‍ പിന്മാറുകയാണെന്നു ഗായിക
വൈക്കം വിജയലക്ഷ്മി കൊച്ചിയില്‍ വാര്‍ത്താസമ്മേളനം നടത്തി വ്യക്തമാക്കി.
പിതാവ് മുരളീധരനോടൊപ്പമാണ് വിജയലക്ഷ്മി എത്തിയത്. വിവാഹിതനാകാന്‍
തീരുമാനിച്ച സന്തോഷ് എന്നയാളുടെ പെരുമാറ്റത്തില്വന്ന മാറ്റമാണ്
ഇത്തരമൊരു തീരുമാനത്തിനു പിന്നിലെന്നും അവര്‍ പറഞ്ഞു. വിവാഹശേഷം
സംഗീതപരിപാടികളുമായി മുന്നോട്ടുപോകേണ്ടെന്നും ഏതെങ്കിലുമൊരു സ്കൂളില്‍
സംഗീത അധ്യാപകനായി പ്രവര്‍ത്തിക്കുന്നതാണ് തനിക്ക് ഇഷ്ടമെന്നും സന്തോഷ്
പറഞ്ഞിരുന്നു. വിവാഹനിശ്ചയം കഴിഞ്ഞാണ് സന്തോഷ് ഇക്കാര്യം
ആവശ്യപ്പെട്ടത്. നിശ്ചയത്തിനു മുമ്പ് തന്റെ സംഗീത ജീവിതത്തിന് ഒരിക്കലും
തടസമുണ്ടാക്കില്ലെന്നു സന്തോഷ് പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെയാണ്
മാതാപിതാക്കളില്ലാത്ത സന്തോഷിനെ വിവാഹം കഴിക്കാന്‍ താന്‍ തീരുമാനിച്ചത്.
നിശ്ചയത്തിനുശേഷം നിലപാട് മാറ്റിയത് അംഗീകരിക്കാനാവില്ലെന്നും
വിവാഹത്തില്‍നിന്നു പിന്മാറാന് കാരണമിതാണെന്നും വിജയലക്ഷ്മി
വ്യക്തമാക്കി.