Breaking News

Trending right now:
Description
 
Feb 25, 2017

അവള്‍ക്ക്‌ നീതിയാണ്‌ വേണ്ടതെന്ന്‌ രമ്യാ നമ്പീശന്‍; സപ്പോര്‍ട്ടുമായി പൃഥ്വിരാജും

image പള്‍സര്‍സുനി അടക്കമുള്ള പ്രതികള്‍ അറസ്റ്റിലായെന്ന വിവരം ആക്രമണത്തിന്‌ ഇരയായ നടിക്കു ആശ്വസം നല്‍കുന്നതാണെന്നും അവള്‍ക്ക്‌ നീതിയാണ്‌ വേണ്ടതെന്നും നടി രമ്യാ നമ്പീശന്‍. നടിയുടെ അടുത്ത സുഹൃത്താണ്‌ ആക്രമണത്തിന്‌ ഇരയായ നടി. രമ്യയുടെ വീട്ടിലേക്കു പോകുന്നവഴിയാണ്‌ സംഭവം ഉണ്ടായത്‌. പിന്നീട്‌ നടിക്കൊപ്പം പിന്തുണയുമായി ഒപ്പം നിന്നയാളാണ്‌ രമ്യ. പ്രതികളെ അറസ്റ്റുചെയ്‌ത വാര്‍ത്ത എല്ലാ സ്‌ത്രീകളും കേള്‍ക്കാന്‍ ആഗ്രഹിച്ച ഒന്നാണ്‌. അതില്‍ പൊലീസിനോട്‌ ഒത്തിരി നന്ദിയും ആദരവുമുണ്ട്‌. അഭിനയലോകത്തേക്ക്‌ മടങ്ങിവരുന്ന സഹപ്രവര്‍ത്തകയും ആക്രമണത്തിന്‌ ഇരയാകുകയും ചെയ്‌ത നടിയെ ബുദ്ധിമുട്ടിക്കരുതെന്ന അഭ്യര്‍ഥനയുമായി നടന്‍ പൃഥ്വിരാജും രംഗത്ത്‌ എത്തി. നടി ചിത്രത്തിന്റെ ഷൂട്ടിങിനായി എത്തുമ്പോള്‍ ക്യാമറകളമായി എത്തി അവളെ വിഷമിപ്പിക്കരുത്‌. സഹപ്രവര്‍ത്തകയ്‌ക്കുവേണ്ടി സംസാരിക്കേണ്ടത്‌ തന്റെ ചുമതലയാണെന്ന ബോധ്യത്താലാണ്‌ ഇത്തരത്തില്‍ സംസാരിക്കുന്നത്‌. നടിക്കു മാധ്യമങ്ങളോട്‌ സംസാരിക്കണമെന്നു തോന്നുമ്പോള്‍ അവള്‍ അതു ചെയ്‌തിരിക്കുമെന്നും പൃഥ്വിരാജ്‌ വ്യക്തമാക്കി.