Feb 25, 2017
പൊലീസ് ഇടപെട്ടു; നടി മാധ്യമങ്ങളെ കാണില്ല; സുനിയെ പൊലീസ് കസ്റ്റയില്വിട്ടു
കൊച്ചിയില്‍ വാഹനത്തില്‍ അതിക്രമത്തിന് ഇരയായ യുവനടി മാധ്യമങ്ങളെ
കാണുമെന്നു പ്രഖ്യാപിച്ചതോടെ പൊലീസ് ഇടപെട്ടു. ഇന്നു രാവിലെയാണ്
മാധ്യമങ്ങളെ കാണുമെന്നു നടി പ്രഖ്യാപിച്ചത്. പുതിയ സിനിമയുടെ
ലൊക്കേഷനില്‍വച്ചു മാധ്യമങ്ങളെ കാണാനായിരുന്നു തീരുമാനം. എന്നാല്‍,
കേസന്വേഷണം നടക്കുന്നതിനാല്‍ ഇപ്പോള്‍ മാധ്യമങ്ങളെ കാണരുതെന്ന് പൊലീസ്
നിര്‍ദേശിച്ചതിനെ തുടര്‍ന്ന് നടി പിന്മാറുകയായിരുന്നു. നടിക്കെതിരായ
ആക്രമണത്തില്‍ ക്വട്ടേഷന്സാധ്യത പൊലീസ് തള്ളി. സുനില്‍കുമാറിന്
ക്വട്ടേഷന്‍ നല്‍കിയതുമായി ബന്ധപ്പെട്ട് തെളിവുകളൊന്നുമില്ലെന്നു പൊലീസ്
വ്യക്തമാക്കി. കേസില്‍ അറസ്റ്റിലായി കാക്കനാട് സബ് ജയിലില്‍ കഴിയുന്ന
പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് നടത്തുമെന്നും പൊലീസ് അറിയിച്ചു. ഇതിനിടെ
കേസില്‍ റിമാന്‍ഡിലായ പള്‍സര്‍ സുനി, വിജീഷ് എന്നിവരെ പൊലീസ്
കസ്റ്റഡിയില്‍ വിട്ടു. ചോദ്യം ചെയ്യാന്‍ വിട്ടുതരണമെന്നു ആവശ്യപ്പെട്ട്
പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇന്നുരാവിലെ അപേക്ഷ പരിഗണിച്ച
കോടതി മാര്‍ച്ച് അഞ്ചുവരെയാണ് സുനിയെ കസ്റ്റഡിയില്‍വിട്ടത്.
കുറ്റകൃത്യത്തിനു പിന്നില്‍ ഗൂഢാലോചന നടന്നുവെന്നും പ്രതികളെ
നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്നും പൊലീസ് കോടതിയെ അറിയിച്ചു.